3000 കോടി വെളുപ്പിച്ചു തരാം;കേരളാ ബിജെപി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം

തിരുവനന്തപുരം:മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പുതിയ ആരോപണവുമായി രംഗത്തു വരുന്നത്.

നോട്ട് നിരോധനത്തിന് ശേഷം കേരളത്തിലെ ചില പ്രമുഖരായ ബി.ജെ.പി നേതാക്കള്‍ കോടികളുടെ നോട്ട് മാറ്റല്‍ കുംഭകോണം നടത്തിയതായാണ് വെളിപ്പടുത്തല്‍. കഴിഞ്ഞ ഒരു മാസം മുന്‍പ് വരെ ഇത് തുടര്‍ന്നു വന്നിരുന്നതായും പറയുന്നു.

തമിഴ്‌നാട്ടില്‍ കേന്ദ്രീകരിച്ച് ഒരു വന്‍ മാഫിയാ സംഘം തന്നെ ഇവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായും പറയുന്നു. ഒരു കോടി 25 ലക്ഷം നല്‍കി വാങ്ങുകയും വെളുപ്പിച്ച് 75 ലക്ഷം രൂപ കൈക്കലാക്കുകയും ഇതുവഴി കോടികള്‍ സമ്പാദിച്ചതായും ആരോപിക്കുന്നു. മെഡിക്കല്‍ കോഴയില്‍ ആരോപണ വിധേയനായ ഒരു സംസ്ഥാന ജനറല്‍

സെക്രട്ടറിയും മൂന്ന് സംസ്ഥാന നേതാക്കളും ഇതിന് ചുക്കാന്‍ പിടിച്ചുവെന്നാണ് പറയപ്പെടുന്നത്. ഒരു വര്‍ഷത്തിനിടയിലെ ഇവരുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിക്കണമെന്നും ഹാങ്ഔട്ട് വഴിയായിരുന്നു ഇടപാടുകാരുമായി ഇവര്‍ ആശയവിനിമയം നടത്തിവന്നതെന്നും സ്വാമി പറയുന്നു. പ്രത്യേകം ഇ-മെയിലുകളും ഇവര്‍ ഉപയോഗിച്ചിരുന്നതായി പറയുന്നു.

കര്‍ണാടകയിലെ ഒരു എം.എല്‍.എയുടെ 3000 കോടിയുടെ കള്ളപ്പണം വെളുപ്പിച്ച് നല്‍കാമെന്നാവശ്യപ്പെട്ട് ഇവരുടെ നേതൃത്വത്തിലുള്ള സംഘം സമീപിച്ചിരുന്നതായും അതിനായി നീക്കങ്ങള്‍ നടന്നുവന്നതായും വ്യക്തമായ വിവരം തനിക്ക് ലഭിച്ചതായും സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറയുന്നു.

തലസ്ഥാനത്ത് കണ്ണായ സ്ഥലത്ത് മണിമാളിക കെട്ടിപ്പൊക്കിയ ഒരു സംസ്ഥാന നേതാവും ഇത്തരം മാര്‍ഗത്തിലൂടെ കോടികള്‍ ഉണ്ടാക്കിയതായി സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറയുന്നു. സ്‌കൂട്ടറില്‍ നടന്ന ഈ നേതാവിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും കുഭകോണവും പ്രത്യേകം അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.

തലസ്ഥാനത്തെ ഒരു പ്രമുഖ സമുദായ ആശ്രമത്തിലെ സന്യാസിയും ഒരു പ്രമുഖ ബി.ജെ.പി നേതാവും ചേര്‍ന്ന് യു എസില്‍ ഓയില്‍ വ്യവസായം തുടങ്ങിയതായും ആരോപിക്കുന്നു. മഞ്ഞ് മലയുടെ ചെറിയ ഒരറ്റം മാത്രമാണ് കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്നും സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News