ഡീനിനെതിരെ പൊട്ടിത്തെറി; യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മരവിപ്പിച്ചു

സംസ്ഥാന അദ്ധ്യക്ഷന്‍ ഡീന്‍ കുര്യാക്കെസിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പരാതി പ്രളയം. കഴിഞ്ഞ ദിവസം നടന്ന പുന സംഘടനാ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് പരാതി. സംസ്ഥാന അദ്ധ്യക്ഷന്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന ഐ- ഗ്രൂപ്പ് നേതാക്കളുടെ പരാതിയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ നടത്തിയ തെരഞ്ഞെടുപ്പ് കേന്ദ്രം നേതൃത്വം മരവിപ്പിച്ചു.

നാലര വര്‍ഷമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു നടത്തിയത്. കാലാവധി കഴിഞ്ഞും തുടരുന്ന കമ്മിറ്റി നിര്‍ജീവമാണെന്നും യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ പരാതിയുണ്ട്. ഡീന്‍ കുര്യാക്കോസ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന് ഐ ഗ്രൂപ് പരാതി എഴുതി നല്‍കിയിരുന്നു.

മാനദണഡമനുസരിച്ചല്ല തെരഞ്ഞെടുപ്പെന്നും നിരവധി പരാതികള്‍ കേന്ദ്ര നേതൃത്വത്തിനു കിട്ടിയിട്ടുണ്ട്. ഇതനുസരിച്ചാണ് തെരഞ്ഞെടുപ്പു മരവിപ്പിച്ചത്. തെരഞ്ഞെടുപ്പിനെക്കുറിച്ച് നിലവിലുള്ള ഭാരവാഹികള്‍ പോലും അറിഞ്ഞില്ലെന്ന തമാശയും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കു വയ്ക്കുന്നു. അഖിലേന്ത്യ സെക്രട്ടറി രവീന്ദ്ര ദാസ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തുന്ന ചര്‍ച്ചകള്‍ക്കു ശേഷമാിരിക്കും തുടര്‍ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News