ഉത്തര്‍പ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തരമന്ത്രി പദവി ഒഴിയണമെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബിജെപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പടയൊരുക്കം. ആദിത്യനാഥ് ആഭ്യന്തരമന്ത്രി പദവി ഒഴിയണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ കേന്ദ്ര നേതൃത്വത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.

വകുപ്പുകളുടെ ആധിക്യം മുഖ്യമന്ത്രിയെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഓം മാഥൂര്‍ വഴി മൗര്യ ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

വര്‍ഷങ്ങളോളം ഗോരഖ്പുര്‍ എംപി ആയിരുന്നിട്ടും വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്കായില്ലെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു.

തനിക്ക് ആഭ്യന്തരവകുപ്പ് വേണമെന്നു സര്‍ക്കാര്‍ രൂപീകരണസമയത്തുതന്നെ മൗര്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തരമില്ലെങ്കില്‍ മുഖ്യമന്ത്രിയാകില്ലെന്ന് യോഗി ആദിത്യനാഥ് നിലപാടെടുത്തതോടെ വകുപ്പ് അദ്ദേഹത്തിനു നല്‍കുകയായിരുന്നു. ആഭ്യന്തരം, വിജിലന്‍സ്, നഗരവികസനം തുടങ്ങി സുപ്രധാനമായ 36 വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News