രാജ്യം സ്വാതന്ത്ര്യത്തിന്റെ ആഘോഷരാവില്‍; രാജ്യമെങ്ങും കനത്ത സുരക്ഷ; ഭീകരാക്രമണ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌

ദില്ലി :സ്വാതന്ത്രദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി. ദില്ലിയില്‍ കനത്ത് സുരക്ഷ.  ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്  സുരക്ഷ വര്‍ദ്ധിപ്പിച്ചു.

എഴുപതാം സ്വാതന്ത്രദിനാഘോഷത്തില്‍ കനത്ത് സുരക്ഷയിലാണ് രാജ്യം.ദില്ലിയില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് എന്‍.എസ്.ജിയില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച കമാന്റോകളെ രംഗത്ത് ഇറക്കി. ഇവരടക്കം ഏഴ് തലത്തിലാണ് സുരക്ഷ.

കാശ്മീര്‍ ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിലാണ് ദില്ലിയ്ക്ക് സുരക്ഷാ ഭീഷണി ഇറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി ദേശിയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചു. കമാന്റോകള്‍ സ്വാതന്ത്രദിനാഘോഷ വേദിയ്ക്ക് കാവലൊരുക്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വ്യോമഗതാഗതം നിരോധിക്കും.

സുരക്ഷയ്ക്ക് നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ പശ്ചാത്തലവും ആഭ്യന്തര വകുപ്പ് പരിശോധിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി വരെ ദില്ലി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ട്. ബി.എസ്.എഫ് അടക്കമുള്ള അര്‍ദ്ധ സൈനിക വിഭാഗത്തെ പഴയ ദില്ലിയിലെ തിരക്കുള്ള മാര്‍ക്കറ്റുകളില്‍ വിന്യസിച്ചു.

ദില്ലി പോലീസിന് വാഹന നിയന്ത്രണമടക്കമുള്ള കാര്യങ്ങളാണ് ഏല്‍പ്പിച്ചിരിക്കുന്നത്.അതേ സമയം സ്വാന്ത്ര ദിനപ്രസംഗത്തില്‍ ഉത്തര്‍പ്രദേശിലെ കുട്ടികള്‍ മരണം സംബന്ധിച്ച് പ്രധാനമന്ത്രി പരാമര്‍ശം നടത്തുമോയെന്നും രാജ്യം ശ്രദ്ധിക്കുന്നു. പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പൊതു ജനങ്ങളോട് അഭിപ്രായം ആരാഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here