സ്വാതന്ത്ര്യദിനത്തില്‍ മാവോയിസ്റ്റുകള്‍ കരിദിനം ആചരിക്കും

മലപ്പുറം: മാവോയിസ്റ്റുകള്‍ സ്വാന്ത്ര്യ ദിനം കരിദിനമായി ആചരിക്കുമെന്ന് പൊലിസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം. ഇതിന്റെ ഭാഗമായി നിലമ്പൂര്‍ വനമേഖലയിലെ പ്രധാന ആദിവാസി കോളനികളില്‍ മാവോയിസ്റ്റ് ആശയപ്രചാരണം സംഘടിപ്പിക്കാനും പോസ്റ്ററുകള്‍ പതിക്കാനും പദ്ധതിയിട്ടതായി സംശയിക്കുന്നുണ്ട്.

കഴിഞ്ഞ നവംബറില്‍ രണ്ട് നേതാക്കളെ പൊലിസ് വെടിവെച്ചുകൊലപ്പെടുത്തിയതിന് പ്രതികാരമായി മാവോയിസ്റ്റുകള്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മേഖലിയില്‍ ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News