ആക്രമണത്തിനിരയായ നടിയെ അപകീര്‍ത്തിപ്പെടുത്തിയ പി സി ജോര്‍ജ് കുരുക്കില്‍; കേസെടുത്തു

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പി.സി ജോര്‍ജ് എം.എല്‍.എക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ വനിതാ കമ്മീഷന്‍ ഡയറക്ടര്‍ വി.യു കുര്യാക്കോസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പി.സി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കും. വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും നടിക്കെതിരെ പി.സി നടത്തിയ മോശം പരാമര്‍ശങ്ങള്‍ അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് കമ്മീഷന്‍ വിലയിരുത്തിയ സാഹചര്യത്തില്‍ കൂടിയാണ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News