ലങ്കയില്‍ ഇന്ത്യ പുതുചരിത്രമെ‍ഴുതി; ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യ സമ്പൂര്‍ണ പരമ്പരയെന്ന നേട്ടം കോഹ്‌ലിപ്പടയ്ക്ക്; മൂന്നാം ടെസ്റ്റ് ഇന്നിംഗ്‌സിനും 171 റണ്‍സിനും സ്വന്തമാക്കി

പല്ലേക്കലെ; വിരാട് കോഹ്‌ലിക്കു കീഴില്‍ ടീം ഇന്ത്യക്കു ചരിത്ര നേട്ടം. ശ്രീലങ്കയ്‌ക്കെതിരയാ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 171 റണ്‍സിനും സ്വന്തമാക്കിയ ഇന്ത്യ ക്രിക്കറ്റ് ചരിത്രത്തില്‍ ഒട്ടേറെ സുവര്‍ണ നേട്ടങ്ങളും എഴുതിച്ചേര്‍ത്തു. വിദേശത്ത് ആദ്യമായാണ് സമ്പൂര്‍ണ വിജയമെന്ന നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. മൂന്ന് ടെസ്റ്റുകളിലും അധികാരികമായി ജയിച്ചുകയറിയ ടീം ഇന്ത്യക്ക് മുന്നില്‍ ശ്രീലങ്കയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താനായില്ല.

മൂന്നാം ടെസ്റ്റിൽ ഇന്ത്യയുടെ 487 റൺസ് ഒന്നാം ഇന്നിംഗ്സ് സ്കോർ പിന്തുടർന്ന ശ്രീലങ്ക ഇന്നിംഗ്സിനും 171 റൺസിനുമാണ് ഇന്ത്യയോട് പരാജയം സമ്മതിച്ചത്. ഒരുഘട്ടത്തിൽ തകർന്നടിഞ്ഞ ഇന്ത്യൻ ബാറ്റിംഗ് നിരയെ വാലറ്റത്തെ കൂട്ടുപിടിച്ച് ശക്തമായ നിലയിലേക്ക് എത്തിച്ച ഹർദ്ദിക് പാണ്ഡ്യയാണ് കളിയിലെ താരം.

ആദ്യ ഇന്നിംഗ്സിൽ വെറും 37.4 ഓവറിൽ 135 റൺസിന് ശ്രീലങ്കയുടെ ബാറ്റിംഗ് നിര കൂടാരം കയറി. ഇതിന് പിന്നാലെ ഫോളോ ഓൺ ചെയ്യാനിറങ്ങിയ ലങ്കൻ ടീം ഇന്ന് 181 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ആർ.അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുമാണ് രണ്ടാം ഇന്നിംഗ്സിൽ ലങ്കയെ തകർത്തത്.

ഇ​ന്ത്യ ടെ​സ്റ്റ് ക​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ച 1932 മു​ത​ല്‍ ഇ​തു​വ​രെ വിദേശത്ത് ഒ​രു ടെ​സ്റ്റ് പ​ര​മ്പ​രയിലെ മുഴുവൻ മത്സരങ്ങളും വിജയിക്കുന്നത് ഇതാദ്യമായാണ്. 1994 ല്‍ നാട്ടില്‍ ഇന്ത്യ സമ്പൂര്‍ണ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുളള ഇതിഹാസ താരങ്ങള്‍ ഇന്ത്യന്‍ വിജയത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിക്ക‍ഴിഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News