ഹിറ്റെന്ന് പറഞ്ഞാ ബമ്പര്‍ ഹിറ്റ്; പുളളിക്കാരന്‍ സ്റ്റാറായുടെ ആദ്യ ഗാനം 24 മണിക്കൂറുകള്‍ തികയും മുമ്പേ 2.5 ലക്ഷത്തിലധികം വ്യൂസ്

കൊച്ചി: മമ്മൂട്ടി ചിത്രം ‘പുളളിക്കാരന്‍ സ്റ്റാറാ’യുടെ ആദ്യ സോംങ്ങ് വീഡിയോ 24 മണിക്കൂറുകള്‍ തികയും മുമ്പേ 2.5 ലക്ഷത്തിലധികം വ്യൂസ് നേടി. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയ ‘ടപ്പ് ടപ്പ്’ എന്ന തുടങ്ങുന്ന ഈ ഗാനം ഇന്നലെയാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്.


രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തന്‍, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിര്‍വഹിച്ചിരിക്കുന്നത്.


സന്തോഷ് വര്‍മ്മ ഗാനരചന നിര്‍വഹിച്ചിരിക്കുന്നു. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. എഫ് ടി എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷ് ആണ് ബക്രീദ്ഓണം റിലീസായ ‘പുളളിക്കാരന്‍ സ്റ്റാറാ’ നിര്‍മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel