കോഴിക്കോട്; ബസ്സ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസ്സുകള്‍ ഈ മാസം 18 ന് സൂചനാ സമരം നടത്തും. ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക, 140 കിലോമീറ്ററിലധീകം ദൈര്‍ഘ്യമുള്ള ബസ്സുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്ത നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ബസ്സ് ഓപ്പറേറ്റേഴ്‌സ് ആസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്തമാസം 14 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഓപ്പേറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കോഴിക്കോട് അറിയിച്ചു.