ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ ഐ പി ബിനു,എസ്എഫ്‌ഐ ജില്ലാസെക്രട്ടറിയുമടക്കം 4 പേര്‍ക്കും ജാമ്യം

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഐ പി ബിനുവടക്കം 4 പേര്‍ക്ക് ജാമ്യം ലഭിച്ചു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി പ്രതിന്‍ സാജ് കൃഷ്ണയ്ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കും കേസില്‍ ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറായ ഐപി ബിനുവിന്റെ വീടിന് നേരെ ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമണം നടന്നത്. ജുലൈ 28 ാം തിയതി അറസ്റ്റിലായ ഐ പി ബിനുവടക്കമുള്ളവരെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News