വയനാട് കിണറ്റില്‍ പുലി; ആശങ്കകള്‍ക്കൊടുവില്‍ പുലിയെ പുറത്തെത്തിച്ചു

വയനാട്: പൊഴുതനയില്‍ ജനവാസ കേന്ദ്രത്തില്‍ കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ വനംവകുപ്പ് പുറത്തെടുത്തു. ഇന്ന് രാവിലെയാണ് പുത്തന്‍പുരയില്‍ ഹനീഫ എന്നയാളുടെ വീടിനരികിലെ കിണറില്‍ ഏഴു വയസ്സോളം പ്രായമുള്ള പുലിയെ കണ്ടത്.

തേയിലതോട്ടത്തോട് ചേര്‍ന്ന ജനവാസമേഖലയിലെ കിണറ്റിലാണ് പുലി വീണത്. രാവിലെ ഹനീഫയുടെ ഭാര്യയാണ് കിണറ്റില്‍ പുലിയെ ആദ്യം കണ്ടത്. പിന്നീട് സമീപവാസികളും സ്ഥലത്തെത്തി, വനം വകുപ്പിനെയും പോലീസിനെയും അറിയിച്ചു. വന്‍ ജനാവലിയും സംഭവമറിഞ്ഞു പ്രദേശത്തു തടിച്ചുകൂടി
ഉത്തരമേഘല സി സി എഫ് ശ്രവണ് കുമാര്‍ വര്‍മ്മയുടെ നേതൃത്വ ത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പിന്നീട് പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങി. ഉച്ചയോടെയാണ് പുലിയെ പുറത്തെത്തിക്കാനായത്. കിണറ്റിലെ വെള്ളം വറ്റിക്കാനുള്ള തീരുമാനവും മയക്കുവെടി വെക്കാനുള്ള ശ്രമവും ഇതിനിടെ ഉപേക്ഷിച്ചു. കിണറിനരികില്‍ കൂട് സ്ഥാപിച് പുലിയെ ഉയര്‍ത്തിയെടുത്താണ് ഒടുവില്‍ കൂട്ടില്‍ കയറ്റിയത്.പ്രാഥമിക ചികിത്സ നല്‍കി പുലിയെ കാട്ടില്‍ തുറന്നുവിടാനാണ് വനം വകുപ്പിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News