ആ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നൈല ഉഷയും; തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ ചൂഷണത്തിനിരയാകുന്നതിന് അവസാനമുണ്ടാകണം

ചെറുപ്പകാലത്തെ ദുരനുഭവങ്ങള്‍ തുറന്ന് പറയുകയാണ് നൈല ഉഷ. ചെറുപ്പകാലത്ത് സൂക്ഷിച്ചില്ലെങ്കില്‍ പെണ്‍കുട്ടികള്‍ അതിക്രമങ്ങള്‍ക്ക് ഇരയായി തീരുമെന്ന് നൈല പറയുന്നു. തന്റെ കുട്ടിക്കാലത്ത് പ്രൈവറ്റ് ബസിലെ കമ്പിയില്‍ തൂങ്ങി നിന്ന് സ്‌കൂളിലേക്കുള്ള യാത്രക്കിടയില്‍ ഒരു പാട് തോണ്ടലും, തലോടലും, സഹിച്ചിട്ടുണ്ടെന്നും നൈല വ്യക്തമാക്കി.

റോഡരികിലെ കമന്റടിയും, ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുണ്ട്. ഏതൊരു തൊഴില്‍മേഖലയിലും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും നൈല പറഞ്ഞു. കേരളത്തില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇത്തരം പ്രവണതകളെ ചെറുക്കാന്‍ കഴിയു എന്നും നൈല പറയുന്നു.

എന്നാല്‍ ലക്ഷക്കണക്കിന് മലയാളികല്‍ താമസിക്കുന്ന ദുബൈയില്‍ ഇത്തരത്തിലൊരു പ്രശ്‌നവും ഇല്ലെന്നും ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും നൈല വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങള്‍ കര്‍ശനമായതാണ് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചെറുക്കാന്‍ കാരമമെന്നും നൈല ഉഷ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News