കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ച ഡോക്ടര്‍ക്ക് പിന്തുണയുമായി എയിംസിലെ ഡോക്ടര്‍മാര്‍; സസ്‌പെന്റ് ചെയ്ത് ബലിയാടാക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല

ദില്ലി; ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ശിശുരോഗ വിഭാഗം നോഡല്‍ ഓഫീസറായിരിക്കെ സസ്‌പെന്‍ഡ് ചെയ്ത ഡോ. കഫീല്‍ അഹമ്മദ് ഖാന് പിന്തുണയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍. ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നതിന് പിന്നാലെ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി കഫീല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടുവന്നിരുന്നു.

മാധ്യമങ്ങള്‍ വലിയ തോതില്‍ ഡോക്ടറെ പ്രകീര്‍ത്തിച്ച് വാര്‍ത്തയും നല്‍കി. എന്നാല്‍ ഇതിന് പിന്നാലെ ആശുപത്രി അധികൃതര്‍ ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഈ നടപടിക്കെതിരെയാണ് എയിംസിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്. അഹമ്മദ് ഖാനെ സര്‍ക്കാര്‍ ബലിയാടാക്കാനാണ് ശ്രമക്കുന്നതെന്ന് ഡോക്ടര്‍ ഹര്‍ജിത് സിംഗ് ഭട്ടി ആരോപിച്ചു.
രാഷ്ട്രീയക്കാര്‍ തങ്ങളുടെ കഴിവില്ലായ്മ മറക്കാന്‍ കുട്ടികളുടെ മരണത്തില്‍ ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുകയാണ്. ആശുപത്രിയില്‍ അത്യാവശ്യമായ ഓക്‌സിജന്‍, ഗ്ലൗസ് എന്നിവ ലഭ്യമല്ലാത്തതിന് ആരാണ് ഉത്തരവാദിയെന്നും ഹര്‍ജിത് ചോദിക്കുന്നു. സ്വകാര്യ പ്രാക്ടീസ് നടത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അഹമ്മദ് ഖാനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News