സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് ഘടനയില്‍ ഏര്‍പ്പെടുത്തിയ അധിക നിബന്ധന ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളജുകളില്‍ ഫീസ് ഘടനയില്‍ ഏര്‍പ്പെടുത്തിയ അധിക നിബന്ധന ഹൈക്കോടതി സ്റ്റേ ചെയ്തു. കരാര്‍ ഒപ്പിട്ട കോളജുകളിലെ 35 ശതമാനം മാനേജ്‌മെന്റ് സീറ്റില്‍ 44 ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും 11 ലക്ഷം രൂപയുടെ പലിശ രഹിത നിക്ഷേപവും നല്‍കണമെന്ന വ്യവസ്ഥയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സ്റ്റേ ചെയ്തത്.
44 ലക്ഷം രൂപക്ക് വിദ്യാര്‍ത്ഥികള്‍ ബോണ്ട് നല്‍കിയാല്‍ മതി. 35 ശതമാനം സീറ്റില്‍ ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ ബാക്കി വരുന്ന സീറ്റുകള്‍ മെറിറ്റ് സീറ്റായി മാറുമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഈ സീറ്റുകളില്‍ രണ്ടര ലക്ഷം രൂപക്ക് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണം.
മെഡിക്കല്‍ പ്രവേശനത്തിന് 5 ലക്ഷം രൂപ ഫീസും ബാക്കി തുകയ്ക്ക് ബാങ്ക് ഗ്യാരന്റിയും വാങ്ങി രണ്ടാം അലോട്‌മെന്റ് നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News