പൊതുജനാരോഗ്യമേഖല സ്വകാര്യവത്കരിച്ചതിന്റെ ഫലമാണ് ഖൊരഖ്പൂര്‍ ദുരന്തമെന്ന് കോടിയേരി

കൊച്ചി; പൊതുജനാരോഗ്യ മേഖല പോലും സ്വകാര്യവത്കരിച്ചതിന്റെ ഫലമായാണ് ഖൊരക്പൂരില്‍ കുട്ടികള്‍ പ്രാണവായു കിട്ടാതെ മരിച്ചതെന്ന് സിപി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

അതേസമയം ഗോരഖ്പുരിലെ ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജില്‍ ഇന്നും 3 കുട്ടികള്‍ കൂടി പിടഞ്ഞു മരിച്ചു. ജനരോഷം തണുപ്പിക്കാന്‍ കേന്ദ്രവും ഉത്തര്‍പ്രദേശ് സര്‍ക്കാരും പരക്കം പായുമ്പോളാണ് മരണസംഖ്യ ഉടയരുന്നത്. മൂന്ന് കുട്ടികള്‍ കൂടി ഇന്ന് മരിച്ചതോടെ മരണസംഖ്യ 74ആയി ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News