എം ജി യൂണിവേഴ്സിറ്റി പരീക്ഷ മാറ്റി

കോട്ടയം:  എസ് എം ഇ ,സ്റ്റാസ്, കമ്യൂണിക്കേഷൻ ആന്റ് ജേർണലിസം ഡിപ്പാർട്ട് മെന്റ്, സ്കൂൾ ഓഫ് അപ്ലൈഡ് ലൈഫ് സയൻസ് എന്നീ സ്ഥാപനങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ കോഴ്സുകളുടെയും പരീക്ഷകൾ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ആഗസ്റ്റ് 16നടത്താൻ നിശ്ചയിച്ചിരുന്ന  രണ്ടാം സെ മെസ്റ്റർ എം എ തമിഴ് ഡി ഗ്രി പരീക്ഷ മാറ്റി വച്ചു
പുതുക്കിയ തീയതിപിന്നീട് അറിയിക്കും.
പരീക്ഷാ ഫലം 2017 മാർച്ചിൽ നടത്തിയ അഞ്ചും ആറും സെമെസ്റ്റർ ബി എ (പ്രൈ വറ്റ് രജിസ്ട്രേഷൻ) ഡി ഗ്രി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കു പുനർമൂല്യനിർണ്ണയത്തിനും ആഗസ്റ്റ് 29 വരെ അപേക്ഷിക്കാം
2017 മാർച്ചിൽ നടത്തിയ അഞ്ചും ആറും സെമെസ്റ്റർ ബികോം (പ്രൈ വറ്റ്‌ രജിസ്ട്രേഷൻ) ഡിഗ്രി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി.
സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണ്ണയത്തിനും ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം. ഫലങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ. എം ജി ബിരുദ ഏകജാലകം: ഫൈനൽ അലോട്ട്മെന്റിന് ഓപ്ഷൻ രജിസ്ട്രേഷൻ ആഗസ്റ്റ് 16 മുതൽ 18 വരെ നടത്താം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവരുൾപ്പെടെയുള്ളവർക്കും അപേക്ഷിക്കാം
വെബ്സൈറ്റ്: www.cap.mgu.ac.in
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News