ദിലീപേട്ടന്‍ പാവാടയൊക്കെ എന്ത്; ഇപ്പോള്‍ ‘യോഗി പാവാടാ’ സീസണ്‍; പൊളിച്ചടുക്കി സഞ്ജീവ് ഭട്ടും സോഷ്യല്‍ മീഡിയയും

അഹമ്മദാബാദ്: ഗൊരഖ്പൂരില്‍ കുഞ്ഞ് കുട്ടികളടക്കം പ്രാണവായു കിട്ടാതെ പിടഞ്ഞ് മരിച്ച ദുരന്തത്തില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. എന്നാല്‍ പി ആര്‍ ഏജന്‍സികളിലൂടെ യോഗിയെ വെള്ളപൂശാനുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുണ്ട്. ഇത്തരം പി ആര്‍ പ്രചാരങ്ങളുടെ അന്തസത്തയെ ‘യോഗി പാവാടാ’ എന്ന് മലയാളത്തില്‍ പറയാം.

എന്നാല്‍ ബി ജെ പിയുടെയും യു പി മുഖ്യമന്ത്രി യോഗിയുടേയും ശ്രമങ്ങളെ പൊളിച്ചടുക്കുകയാണ് സോഷ്യല്‍ മീഡിയ. യോഗിയെ വെള്ളപൂശാന്‍ ബി.ജെ.പിയുടെ ഐ.ടി സെല്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണെന്ന് സഞ്ജീവ് ഭട്ട് വ്യക്തമാക്കി. ഡോ.കഫീല്‍ ഖാനെതിരെ നടത്തുന്ന പ്രചരണങ്ങളെ വലിച്ച് കീറി ഒട്ടിക്കാനും സഞ്ജീവ് ബട്ട് മറന്നില്ല.

ദൈനിക്ഭാരത്, വൈറല്‍ ഇന്‍ ഭാരത് തുടങ്ങിയ സൈറ്റുകളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയാണെന്നും സഞ്ജീവ് ഭട്ട് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News