ലോകമൊന്നാകെ പറയുന്നു ‘സറഹ’; ഗുണങ്ങള്‍ക്കൊപ്പം ദോഷങ്ങളുമുണ്ട്; അറിഞ്ഞില്ലെങ്കില്‍ പണികിട്ടും

ലോകം ഇപ്പോള്‍ സംസാരിക്കുന്നത് `സറഹ’യെക്കുറിച്ച് മാത്രമാണ്. സ്വയം ആരെന്ന് വെളിപ്പെടുത്താതെ മനസ്സിലുള്ളത് പറയാനൊരു വഴി. തങ്ങളെ ക്കുറിച്ച് മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കും ഏറ്റവും സഹായകരമാണ് ഈ ആപ്പ്.

`സറഹ’ എന്നാല്‍…?

`സറഹ’ എന്ന അറബിക്ക് വാക്കിന്റെ അര്‍ത്ഥം ആത്മാര്‍ത്ഥത എന്നാണ്. മറ്റുള്ളവരെ ക്കുറിച്ച് നമുക്ക് പറയാനുള്ളത് സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും കൂടി അവരോട് തന്നെ പറയുക. സൗദി അറേബ്യന്‍ പ്രോഗ്രാമര്‍ സൈന്‍ അലബ്ദിന്‍ തൗഫീഖും മറ്റ് രണ്ട് പേരും ചേര്‍ന്ന് തുടങ്ങിയ സ്റ്റാര്‍ട്ട് അപ്പ് സംരംഭം. പക്ഷേ അത് ഇത്രയും ഹിറ്റ് ആകുമെന്ന് അവര്‍ പോലും കരുതിയിട്ടുണ്ടാവില്ല.

ആപ്പ് സ്റ്റോറുകളില് നിന്ന് `സറഹ’ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്ത ശേഷം യൂസര്‍ നെയിമും പാസ്സ് വേര്‍ഡും ഇട്ട് ആപ്പ് ഉപയോഗിക്കാം. എന്നിട്ട് ഐ ഡി, ഫെയ്‌സ് ബുക്ക് വഴി ഷെയര്‍ ചെയ്യണം. ആ ലിങ്കിലൂടെ മറ്റുള്ളവര്‍ക്ക് `സറഹ’യുടെ പേജില്‍ പോകാന്‍ ക!ഴിയും .അവിടെ അവര്‍ക്ക് നമുക്ക് വേണ്ടിയുള്ള മെസ്സേജ് പോസ്റ്റ് ചെയ്യാം


ആരോടെങ്കിലും കലിപ്പുണ്ടോ ഒരു ഗറില്ലാ യുദ്ധം തന്നെ നടത്താമെന്നതാണ് `സറഹ’യുടെ പ്രത്യേകത. മുഖം മറച്ച് ആരെന്ന് വെളിപ്പെടുത്താതെ തെറി വിളിക്കാം. ഇനി ആരോടേലും പ്രണയമുണ്ടോ അതും പറയാം. നേരിട്ട് പറയാന്‍ മടിക്കുന്ന പല കാര്യങ്ങളും മുഖം മറച്ച് പറയാം എന്ന് സാരം. തല്‍ക്കാലം മെസ്സേജ് അയയ്ക്കുന്നയാള്‍ വെളിപ്പെടില്ല. ഭാവിയില്‍ വെളിപ്പെടുത്തിക്കൂടായ്കയുമില്ല. ഇതിനോടകം 50ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്ത്.

ഒരു കുഴപ്പമേയുള്ളു നല്ലതിനൊപ്പം തെറിയും കേള്‍ക്കേണ്ടിവരും. പെണ്‍കുട്ടികള്‍ക്ക് പ്രണയ സന്ദേശങ്ങളാണ് ഏറെയും വരുന്നത് മേലധികാരിളെക്കുറിച്ചുള്ള പരാതികള്‍ അങ്ങ് മുകളിലേക്ക് എത്തിക്കാന്‍ പറ്റിയ ആപ്പ് എന്ന നിലയിലാണ് `സറഹ’ ആദ്യം ശ്രദ്ധ നേടിയത്.

ആപ്പിള്‍ സ്റ്റോറില്‍ ഒന്നാമതും ഗൂഗിള്‍ ആപ്പ് സ്റ്റോറില്‍ രണ്ടാമതുമാണ് ഈ ആപ്പ്. യു കെ, യു എസ് ഉള്‍പ്പെടെ മുപ്പതോളം രാഷ്ട്രങ്ങളില്‍ കഴിഞ്ഞയാഴ്ച്ചത്തെ കണക്കുകളില്‍ `സറഹ’ അപ്ലിക്കേഷന്‍ ആപ്പിള്‍ സ്റ്റോറില്‍ ഒന്നാമനാണ്.

കൗമാരക്കാരാണ് `സറഹ’ യുടെ ആരാധകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമൊക്കെ സംഭവം രസകരമായി തോന്നുമെങ്കിലും ആളുകള്‍ സ്ഥിരമായി തെറി പറഞ്ഞാല്‍ ദുര്‍ബല ഹൃദയര്‍ക്ക് താങ്ങാന്‍ പറ്റിയെന്ന് വരില്ല. നേരത്തെ സമാന രീതിയില്‍ ഇന്‍സ്റ്റഗ്രാമില്‍ സേയറ്റ്മീഡോട്ട്കോം തുടങ്ങിയുന്നെങ്കിലും ആദ്യം ഹിറ്റായെങ്കിലും പിന്നീട് ക്ലച്ച് പിടിച്ചിരുന്നില്ല. ഇനി അതേ അവസ്ഥ സറഹയ്ക്കും ഉണ്ടാകുമോയെന്ന് കണ്ടറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here