ഇനി യാത്രക്കാര്‍ മദ്യപിച്ചാലും ഡ്രൈവര്‍ കുടുങ്ങും; പുതിയ നിയമം വരുന്നു

മദ്യപിച്ച് വാഹനമോടിക്കരുത് അതാണ് നിയമ പ്രകാരമുള്ള മുന്നറിയിപ്പ്. എന്നാല്‍ മദ്യപന്മാരെ വഹിച്ചും യാത്ര പോകരുത്, യാത്രക്കാര്‍ മദ്യപിക്കരുതെന്നും ഉറപ്പ് വരുത്തണം നിയമപ്രകാരമുള്ള പുതിയ മുന്നറിയിപ്പുകള്‍ വരാന്‍ പോകുകയാണ്.

2017ലെ മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ നടപടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. മദ്യം, മയക്കുമരുന്ന് , പുകയില തുടങ്ങിയ ലഹരി ഉപയോഗിച്ചു യാത്രാക്കാര്‍ ടാക്‌സിയില്‍ കയറുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാനാണ് നീക്കം. നിരോധനവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നത് ഡ്രൈവര്‍മാര്‍ അസുസരിക്കണമെന്നാണ് നിര്‍ദേശം. നിയമം ലംഘിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കുമെന്നാണ് സൂചന.

മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേയാണ് ആദ്യം നടപടികള്‍ വന്നത്. എന്നാല്‍ പുതിയ നിയമം അനുസരിച്ച് യാത്രക്കാരും ലഹരി ഉപയോഗിച്ചു യാത്രചെയ്യരുതെന്നും, ഇത്തരം യാത്രക്കാര്‍ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വമാണെന്നും പറയുന്നു.

 
മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ നമ്പര്‍ അഞ്ചിലാണ് ഡ്രൈവര്‍മാരുടെയും റൈഡേഴ്‌സിന്റെയും ഉത്തരവാദിത്വം വിവരിക്കുന്നത്. പുതിയ നിയമം ഓണ്‍ലൈന്‍,യുബര്‍ , ട്രഡീഷണല്‍ ടാക്‌സി ഡ്രൈവര്‍മാരെ പ്രതികൂലമായി ബാധിക്കും. മദ്യപിച്ചതു കൊണ്ടുമാത്രം രാത്രി യാത്രയ്ക്ക് ടാക്‌സി വിളിക്കുന്നവരാണ് പലരും. എന്നാല്‍ യാത്രക്കാരന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയുമെന്നാണ് ഡ്രൈവര്‍മാര്‍ ചോദിക്കുന്നത്?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News