RSS – BJP നേതാക്കളുടെ വന്‍ അഴിമതിക്കഥകള്‍ പുറത്ത്; പ്രവര്‍ത്തകര്‍ പ്രാന്തപ്രചാരകിനയച്ച കത്ത് പീപ്പിള്‍ ടി വി പുറത്തുവിടുന്നു

തിരുവനന്തപുരം: ജില്ലയിലെ നേതാക്കളുടെ അഴിമതി വെളിവാക്കുന്ന കത്ത് പുറത്ത്. ജില്ലയിലെ ഒരു കൂട്ടം RSS പ്രവര്‍ത്തകര്‍ RSS പ്രാന്തപ്രചാരക് ഹരികൃഷ്ണനയച്ച കത്തിലാണ് ഗുരുതരാരോപണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. വസ്തുവാങ്ങിയതും ലക്ഷങ്ങള്‍ കൈപ്പറ്റിയതും ലൈംഗികപീഡനവുമടക്കം നിരവധിക്കാര്യങ്ങള്‍ സ്വയം സേവകരുടെ കത്തില്‍ പറയുന്നു.

20 വര്‍ഷക്കാലമായി സംഘടനാ പ്രവര്‍ത്തനത്തില്‍ സക്രീയമായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. ചേട്ടാ ഞങ്ങള്‍ വളരെ ആത്മസംഘര്‍ഷത്തിലാണ് എന്നിങ്ങനെ പറഞ്ഞാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം RSS പ്രവര്‍ത്തകര്‍ കത്ത് തുടങ്ങുന്നത്. RSS പ്രാന്തപ്രചാരക് ഹരികൃഷ്ണനയച്ച കത്തില്‍ RSS BJP നേതാക്കള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളുടെ അ!ഴിമതി ചൂണ്ടിക്കാട്ടുന്നതാണ് കത്ത്.ആറ്റിങ്ങല്‍ മാമം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് RSS ജില്ലാകാര്യവാഹക് 25 ലക്ഷം രൂപ കൈപ്പറ്റി.വിഭാഗ് പ്രചാരകന് വേണ്ടി ഇലക്ഷന് ലഭിച്ച തുക ഉപയോഗിച്ച് വാഹനം വാങ്ങി.ആറ്റിങ്ങല്‍ ജില്ലാ ബൗദ്ധിക് പ്രമുഖനും അധ്യാപകനുമായ കാര്യകര്‍ത്തവ് ,സ്‌കൂള്‍ കുട്ടിയെ ലൈംഗിമായി പീഢിപ്പിച്ചു.

പിന്നീട് സംഘത്തിലെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ ഭീക്ഷണിപ്പെടുത്തി കേസ് ഒതുക്കി തീര്‍ത്തു. വിഭാഗ് കാര്യവാഹക് നെടുമങ്ങാടുള്ള ഒരു ബാറിന്റെ വിഷയത്തില്‍ ഇടപെട്ട് 10 ലക്ഷം രൂപ വാങ്ങിയെന്നും അത് ബിജെപി നേതാക്കള്‍ അറിഞ്ഞുവെന്നും കത്തില്‍ വ്യക്തമാക്കുകയാണ്.കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച തുക ഉപയോഗിച്ച് സംഘത്തിന്റെ ജില്ലാ കര്‍ത്താക്കളില്‍ ചിലര്‍ സ്ഥലം സ്വന്തമാക്കിയെന്നും ആരോപിക്കുന്നു.

മറ്റൊരു പ്രധാന ആരോപണം ഇതാണ്,നോട്ട് നിരോധന സമയത്ത് സംഘ ട്രസ്റ്റുകളുടെയും ക്ഷേത്രട്രസ്റ്റുകളുടെയും പേരില്‍ ജില്ലാകാര്യകര്‍ത്താക്കള്‍ അവരുടെ പണം മാറ്റി എടുത്തു.കേസുകള്‍ക്കെന്നും സാധാരണക്കാരെ സഹായിക്കാനെന്നുമുള്ള പേരില്‍ വിദേശത്തുള്ള സ്വയം സേവകരില്‍ നിന്നും ലക്ഷക്കണക്കിന് രൂപാ ശേഖരിക്കുന്നു.

സഹപ്രാന്തപ്രചാരക് തിരുവനന്തപുരത്തുള്ള ഒരു പ്രവര്‍ത്തകന്റെ പേരില്‍ തമിഴ്‌നാട്ടില്‍ സ്ഥലം വാങ്ങികൂട്ടി എന്ന ആരോപണവും കത്തില്‍ ഉന്നയിക്കുകയാണ്. കാര്യങ്ങള്‍ ഇനിയും ഉണ്ടെന്നും ചേട്ടന്‍ ഉള്‍പ്പെട്ട പ്രാന്തീയനേതൃത്വം നേരിട്ടെത്തി അന്വേഷിക്കുകയാണെങ്കില്‍ തെളിവുകളുമായി മുന്നില്‍ വരുമെന്നും ഹരികൃഷ്ണന് അയച്ച കത്തില്‍ സ്വയം സേവകര്‍ ഉറപ്പുനല്‍കുന്നു. കത്തിന്റെ പകര്‍പ്പ് ഞങ്ങള്‍ 43 പേരുടെയും കൈവശം ഭദ്രമായി ഉണ്ടെന്നും പറഞ്ഞാണ് RSS പ്രവര്‍ത്തകര്‍ കത്തിന് വിരാമമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News