ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി; കാര്‍ ഏഴാം നിലയില്‍ നിന്ന് താഴേക്ക്; വീഡിയോ

ബ്രേക്കിന് പകരം ആക്‌സിലേറ്ററില്‍ കാലമര്‍ത്തിയാല്‍ എന്ത് സംഭവിക്കും? ഇതാ ഇങ്ങനെ സംഭവിക്കും. ഏഴാം നിലയില്‍ നിന്ന് പറന്ന് താഴേക്ക്.

അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. കാറോടിച്ചിരുന്ന യുവതി ബ്രേക്കിന് പകരം ആക്‌സിലറേറ്ററില്‍ കാലമര്‍ത്തി. ബിഎംഡബ്ല്യു കാര്‍ നേരെ ഏഴാം നിലയില്‍ നിന്നും താഴേക്ക് പതിച്ചു. കഴിഞ്ഞ ജൂലൈ 13നാണ് സംഭവം നടന്നതെങ്കിലും സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്.

ഉയരത്തില്‍ നിന്നും തലകീഴായി കാര്‍ താഴേക്ക് പതിച്ചെങ്കിലും പരിക്കുകളേല്‍ക്കാതെ ഡ്രൈവര്‍ രക്ഷപ്പെട്ടുവെന്നതാണ് അത്ഭുതം. ദൃശ്യത്തില്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് ഒരു എസ് യുവി വരുന്നതും, ഇത് വളച്ച് പോകാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതിന് ഇടയിലാണ് മുകളില്‍ നിന്നും കാര്‍ താഴേക്ക് വീഴുന്നത്. എസ് യുവിന്റെ പിറകിലേക്കാണ് കാര്‍ വീഴുന്നത്. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News