തിരുവനന്തപുരം: പ്രവാസികളില്‍ നിന്നും വീണ്ടും വിമാന കമ്പനികളുടെ ആകാശ കൊള്ള. പെരുന്നാളും ഓണവും ആഘോഷിക്കാനായി നാട്ടിലെത്തി, തിരിച്ചു പോകാനിരിക്കുന്നവരില്‍ നിന്നും വിമാന കമ്പനികള്‍ ഈടാക്കുന്നത് 30,000ത്തിനും 50,000നും ഇടയിലുള്ള ടിക്കറ്റ് നിരക്ക്.അതേസമയം ഈ അവധിക്കാലത്ത് വിമാന കമ്പനികള്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യണമെന്ന് ആവശ്യവും ശക്തമായിരിക്കുകയാണ്
ഓണം കഴിഞ്ഞ് സെപ്തംബര്‍ 7 മുതലുള്ള ടിക്കറ്റ് നിരക്ക് പരിശോധിക്കുമ്പോഴാണ് വിമാനക്കമ്പനിക്കാരുടെ ആകാശ കൊള്ള വ്യക്തമാകുന്നത്. പെരുനാളും ഓണവും ആഘോഷിച്ച് തിരികെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് നിലവിലെ ടിക്കറ്റ് നിരക്കിന്റെ 5 ഇരട്ടിയും പത്ത് ഇരട്ടിയും നല്‍കേണ്ടിവരുന്നു.ചില ടിക്കറ്റ് നിരക്കുകളിലൂടെ കണ്ണോടിച്ചപ്പോള്‍ വ്യക്തമായത് ഇതാണ്.
തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് ശ്രീലങ്കന്‍ എയര്‍വേസിലെ ടിക്കറ്റ് നിരക്ക് 34,596. ഇപ്പോള്‍ വെറും 10,000രൂപയ്ക്ക് താഴെ മാത്രം ചെലവു വരുന്ന എയര്‍വെയ്‌സിലെ നിരക്കാണിത്.എയര്‍ഇന്ത്യ എക്‌സപ്രസില്‍ 35,546 ഉം ഗള്‍ഫ് എയറില്‍ 41,331 രൂപയും നല്‍കണം.എയര്‍ ഇന്ത്യയിലാണെങ്കില്‍ 52,697 രൂപ നല്‍കണം.തിരുവനന്തപുരത്ത് നിന്നും ദമാമിലേക്ക് പോകാന്‍ ഏറ്റവും കുറഞ്ഞ നിരക്ക് 42,181 രൂപയായിരിക്കുന്നു. കൂടിയ നിരക്ക് 52,387 ആണ്.
അതായത് ഓണം കഴിഞ്ഞ് തിരുവനന്തപുരത്ത നിന്ന് ദോഹയിലേക്ക് പോകാന്‍ ടിക്കറ്റൊന്നിന് നല്‍കേണ്ടത് 54,533 രൂപയാണ്.ടിക്കറ്റ് നിരക്ക് കുറയണമെങ്കില്‍ വിമാനക്കമ്പനികള്‍ ഈ അവധിക്കാലത്ത് കൂടുതല്‍ സര്‍വ്വീസ് നടത്തണമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരം ജിദ്ദ ടിക്കററ്‌ന് 37437 രൂപ മുതല്‍64062 വരെ നല്‍കണം.കുവൈറ്റിലേക്കും റിയാദിലേക്കും സമാനസ്ഥിതിയാണ്.ദുബായിലേക്ക് 34,596 രൂപ മുതല്‍ 42,042രൂപവരെയാണ് ടിക്കറ്റ് നിരക്ക്.
Get real time update about this post categories directly on your device, subscribe now.