വീണ്ടും കേരളത്തില്‍ സദാചാര ഗൂണ്ടാ ആക്രമണം; ബന്ധുവായ യുവതിയ്‌ക്കൊപ്പം നിന്ന യുവാവിനെ മര്‍ദ്ദിച്ചവശനാക്കി

കോഴിക്കോട്: മുക്കത്ത് സദാചാര ഗുണ്ടാ ആക്രമണം. ബന്ധുവായ യുവതിയുമായി റോഡരികില്‍ സംസാരിച്ച് നില്‍ക്കുന്നതിനിടെ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദിനാണ് മര്‍ദ്ദനമേറ്റത്.

രാത്രി 7 മണിയോടെ മുക്കം നോര്‍ത്ത് കാരശ്ശേരിയിലാണ് യുവിവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം നടന്നത്. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന ബന്ധുവായ യുവതിയുമായി റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയിരുന്നു പെര്ന്തല്‍മണ്ണ സ്വദേശി മുഹമ്മദ്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇവര്‍ സംസാരിക്കുന്ന സ്ഥലത്ത് നിര്‍ത്തി യുവതിയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചു. ഇത് തടയാനും ചോദ്യം ചെയ്യാനും ശ്രമിക്കുന്നതിനിടെ ആയിരുന്നു ആക്രമണം, അസഭ്യം പറഞ്ഞായിരുന്നു ആക്രമണം.

നെഞ്ചിനും ചെവിക്കും പരിക്കേറ്റ മുഹമ്മദ് മുക്കം ഗവണ്മന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ മുഹമ്മദ് മുക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ രക്ഷപ്പെട്ടു. ഇവരുടെ ഫോട്ടോ നാട്ടുകാര്‍ എടുത്ത് പോലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട. പ്രദേശവാസികള്‍ തന്നെയാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here