‘തിങ്കിംഗ് ഫ്രീലി ആസാദി’ പുറത്തിറങ്ങി; സ്വാതന്ത്ര്യദിനത്തിന് ഒരു കൂട്ടം മലയാളി ചെറുപ്പക്കാരുടെ ഗാനാഭിവാദനം

കൊച്ചിയിലെ ‘സ്ട്രീറ്റ് ലൈറ്റ്‌സി’ന്റെ ആദ്യ സംരംഭമാണ് ‘തിങ്കിംഗ് ഫ്രീലി ആസാദി’. സ്വാതന്ത്ര്യദിനത്തലേന്ന് ഈ ചെറുപ്പക്കാര്‍ ഇത് യൂട്യൂബിലൂടെ ജനങ്ങള്‍ക്കു സമര്‍പ്പിച്ചു.

‘വന്ദേമാതര’ത്തില്‍നിന്ന് ‘ആസാദി’ മുദ്രാവാക്യംവരെയെത്തിയ ഇന്ത്യന്‍ ജനതയുടെ ഇന്നും മുഴുവനാകാത്ത സ്വാതന്ത്ര്യയാത്രയെയാണ് ഗാനം പിന്‍തുടരുന്നത്. ‘ജയ് ഹിന്ദ്’, ‘ഇങ്കുലാബ് സിന്ദാബാദ്’, ‘ഹേ റാം’ എന്നീ ഉദ്‌ഘോഷണങ്ങളുടെ നാഴികക്കല്ലുകളിലൂടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യയാത്ര മുന്നോട്ടുവന്നതെന്ന് ഗാനം ഓര്‍മ്മിപ്പിക്കുന്നു.

സ്വാതന്ത്ര്യം ആ സുന്ദരസ്വപ്നം മാടിവിളിക്കുന്നു ഞങ്ങളെ മാടി വിളിക്കുന്നു എന്നു തുടങ്ങുന്ന ഗാനം വന്ദേമാതരം മണ്ണട്ടികളുടെ മടിയില്‍ ഉരുകുകയാണെന്നും ജനഗണമന വീണയില്‍ വീണ്ടും ജയ്ഹിന്ദ് ഉയരുകയാണെന്നും നിരീക്ഷിക്കുന്നു. ഇങ്കുലാബ് സിന്ദാബാദ് പൊന്തിയ തൂക്കുമരത്തെയും ഹേ റാം പാടിച്ചിതറിയ ചോരത്തുള്ളികളെയും സാക്ഷിയാക്കി ‘അസ്വാതന്ത്ര്യം അറബിക്കടലില്‍’ എന്ന് ഉദ്‌ഘോഷിച്ച് ഇന്ത്യന്‍ ജനതതി ഉണരുകയാണെന്ന് വിളിച്ചുപറഞ്ഞാണ് ഗാനം തീരുന്നത്.

എന്‍. പി. ചന്ദ്രശേഖരനും അരുണാ ഭട്ടതിരിയുമാണ് വരികള്‍ എഴുതിയത്. അനീഷ്–വിഷ്ണു–ദേവ് സംഗീതം നിര്‍വഹിച്ചു. അനീഷ് വാസുദേവ്, നിഥുന്‍ ദേവ്, വിഷ്ണു ഗോപാല്‍, ജീനോ ജെയ്ംസ്, മനു മോഹന്‍ എന്നിവരുടേതാണ് ശബ്ദം. ആല്‍ബത്തിന്റെ സംവിധാനം അനീഷ് വാസുദേവ് നിര്‍വഹിച്ചിരിക്കുന്നു. അഖില്‍ വിനായക് (ക്യാമറ), അലിന്‍ (എഡിറ്റിംഗ്), തോമസ് പൗലോസ്, തപസ് ബാബു (ഓര്‍ക്കസ്ട്ര) എന്നിവരും ഈ കൂട്ടായ്മയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News