രാജ്യത്തിന് മാതൃകയായ പിങ്ക് പൊലീസ് പട്രോളിംഗ് സംവിധാനത്തിന് ഒന്നാം പിറന്നാള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കണ്ടെത്തി തടയുന്നതിന് നഗരങ്ങളില്‍ ആംഭിച്ച പൊലീസിന്റെ പിങ്ക് പട്രോള്‍ സംവിധാനത്തിന് നാളെ ഒന്നാം പിറന്നാള്‍. സ്ത്രീസുരക്ഷയ്ക്ക് ശക്തമായ നടപടികളെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നായിരുന്നു പൊലീസ് പിങ്ക് പട്രോള്‍ യാഥാര്‍ത്ഥ്യമായത്.അതേസമയം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍ വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥര്‍മാത്രമടങ്ങുന്ന പിങ്ക് പട്രോള്‍ സംവിധാനം രാജ്യത്തിന് തന്നെ മാതൃകയായി.

സ്ത്രീസുരക്ഷയ്ക്ക് ശക്തമായ നടപടികളെടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെതുടര്‍ന്നാണ് ,സംസ്ഥാന പൊലീസ് പിങ്ക് പട്രോള്‍ സംവിധാനത്തിന് രൂപം നല്‍കിയത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷയും ആശ്വാസവുമേകി ഒന്നാം പിറന്നാളിന്റെ നിറവിലാണ് സംസ്ഥാന പൊലീസിന്റെ പിങ്ക് പട്രോള്‍ സംവിധാനം. 2016 ആഗസ്റ്റ് 15 ന് തിരുവനന്തപുരം കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് പിങ്ക് പട്രോളിന് തിരിതെളിച്ചത്.

പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ആരംഭിച്ച പദ്ധതി പിന്നീട് കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍,തൃശ്ശൂര്‍,കോട്ടയം,ആലപ്പുഴ,എന്നീ നഗരങ്ങളിലേക്കും യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. അടിയന്തരസാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പിങ്ക് പട്രോള്‍ സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും സജ്ജമാക്കിയ 1515 നമ്പരിലേക്ക് ,പദ്ധതി ആരംഭിച്ചതിനു പിന്നാലെ നിരന്തരം വിളികള്‍ എത്തിതുടങ്ങി. 17,820 ഫോണ്‍കോളുകളാണ് പിങ്ക് പട്രോള്‍ സംവിധാനം കൈകാര്യം ചെയ്തത്.

അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുള്ള വാഹനങ്ങളില്‍, വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന കേരളപോലീസിന്റെ പിങ്ക് പട്രോള്‍ സംവിധാനം ഒടുവില്‍ രാജ്യത്തിന് തന്നെ മാതൃകയായി.സഹായം തേടിയുള്ള ഒരു ഫോണ്‍ കോള്‍ സന്ദേശം എത്തിയാല്‍, വേഗത്തില്‍ തന്നെ പൊലീസ് സഹായം എത്തിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സംവിധാനവും പിങ്ക് പെട്രാള്‍ വാഹനത്തിനുണ്ട്.ഒരു വയസ്സ് തികയുമ്പോള്‍ സംസ്ഥാനത്തൊട്ടാകെ വലിയ ആത്മവിശ്വാസം പകരാന്‍ പൂര്‍ണ്ണമായും വനിതകള്‍ മാത്രമുള്‍പ്പെടുന്ന പിങ്ക് പട്രോള്‍ സംവിധാനത്തിനായിരിക്കുന്നു എന്നതാണ് വസ്തുത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News