മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമുണ്ടായി; രാജ്യത്തെ ഞെട്ടിച്ച വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍

ചെന്നൈ: രാജ്യത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉലകനായകന്‍ കമല്‍ ഹാസന്‍ നടത്തിയത്. മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി കമലഹാസന്‍ വ്യക്തമാക്കി. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്ന താരത്തിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ സിനിമയില്‍ വന്‍ വിജയം നേടിയ കമലിന്റെ മഹാനദി എന്ന സിനിമയുടെ കഥ സ്വന്തം ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നുപറഞ്ഞായിരുന്നു ഉലകനായകന്റെ വെളിപ്പെടുത്തല്‍. മഹാനദിയുടെ കഥയും തിരക്കഥയും ഒരുക്കിയത് കമല്‍ ആയിരുന്നു.നായകന്റെ മകളെ തട്ടിക്കൊണ്ടുപോയി വേശ്യാവൃത്തിക്കാര്‍ക്ക് വില്‍ക്കുന്നതാണു സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം.
മഹാനദിയുടെ പ്രമേയം തന്റെ മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നുവെന്നറിഞ്ഞതില്‍ നിന്നായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. മക്കള്‍ വളര്‍ന്ന് സ്ഥിതിക്ക് ഇത് തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ കുട്ടിക്കാലത്തായിരുന്നു സംഭവമെന്നും വിവരിച്ചു. വീട്ടിലെ ജോലിക്കാര്‍ ചേര്‍ന്നാണ് തട്ടിപ്പിന് പദ്ധതിയിട്ടതെന്നും മകളെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാനാണ് അവര്‍ ആലോചിച്ചതെന്നും കമല്‍ വിശദീകരിച്ചു.
അവസാനനിമിഷം അവരുടെ പദ്ധതി ഞാന്‍ മനസ്സിലാക്കിയതിനാല്‍ രക്ഷപ്പെട്ടെന്നും കമല്‍ പറഞ്ഞു. ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നീ രണ്ട് മക്കളാണ് കമല്‍ഹാസനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News