രാജ്യം സ്വാതന്ത്യത്തിന്റെ നിറവില്‍; ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കമിട്ടു; രാജ്യം കനത്ത സുരക്ഷയില്‍

ദില്ലി: രാജ്യത്തെ 71ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കം. ചെങ്കോട്ടയില്‍ ദേശീയ പതാകയുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്ഘട്ടില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. എഴുപത്തിയൊന്നാം സ്വാതന്ത്രദിനാഘോഷത്തില്‍ കനത്ത് സുരക്ഷയിലാണ് രാജ്യം. ദില്ലിയില്‍ ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് എന്‍.എസ്.ജിയില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ച കമാന്റോകളെ രംഗത്ത് ഇറക്കി. ഇവരടക്കം ഏഴ് തലത്തിലാണ് സുരക്ഷ.

കാശ്മീര്‍ ആഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിലാണ് ദില്ലിയ്ക്ക് സുരക്ഷാ ഭീഷണി ഇറങ്ങിയിരിക്കുന്നത്. കമാന്റോകള്‍ സ്വാതന്ത്രദിനാഘോഷ വേദിയ്ക്ക് കാവലൊരുക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണി വരെ ദില്ലി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഉണ്ട്. ബി.എസ്.എഫ് അടക്കമുള്ള അര്‍ദ്ധ സൈനിക വിഭാഗത്തെ പഴയ ദില്ലിയിലെ തിരക്കുള്ള മാര്‍ക്കറ്റുകളില്‍ വിന്യസിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News