ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവതിന് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് വിലക്ക്

പാലക്കാട്: സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന് വിലക്ക്. പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് ഭാഗവത് പതാക ഉയര്‍ത്താനിരുന്നത്.

എയ്ഡഡ് സ്‌കൂളില്‍ രാഷ്ട്രീയ നേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ജനപ്രതിനിധിക്കോ പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേ ബിജെപി രംഗത്തെത്തി. മോഹന്‍ ഭാഗവത് തന്നെ പതാക ഉയര്‍ത്തുമെന്ന നിലപാടിലാണ് ബിജെപി നേതാക്കള്‍. സ്ഥലത്ത് നേരിയ സംഘര്‍ഷ സാധ്യത ഉടലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News