ഗോരഖ്പൂര്‍ ദുരന്തത്തില്‍ മോദി മൗനം വെടിഞ്ഞു; ഒറ്റവരിയില്‍ അനുശോചനം

ദില്ലി; രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ഏവരും ഉറ്റുനോക്കിയത് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ആശുപത്രിയിലുണ്ടായ കൂട്ടമരണത്തെ കുറിച്ച് എന്തുപറയുമെന്നായിരുന്നു. യു പിയില്‍ കുട്ടികള്‍ പിടഞ്ഞുമരിക്കുന്ന വാര്‍ത്ത പുറംലോകം അറിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും അദ്ദേഹം കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. ചെങ്കോട്ടയിലെ പ്രസംഗത്തില്‍ മോദി ഇക്കാര്യത്തിലെ മൗനം വെടിഞ്ഞു.

എന്നാല്‍ കാര്യമായ പരാമര്‍ശങ്ങളൊന്നും അദ്ദേഹം നടത്തിയില്ല. പ്രസംഗം തുടങ്ങിയപ്പോള്‍ പ്രകൃതിദുരന്തത്തെ കുറിച്ചും കൂട്ടമരണത്തെ കുറിച്ചുമുള്ള പരാമര്‍ശം ഒറ്റവരിയില്‍ ഒതുക്കുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളെ നേരിടുകയാണ്. ഗോരഖ്പൂരിലെ ആശുപത്രിയില്‍ നിരവധി കുട്ടികള്‍ മരിക്കാനിടയായിട്ടുണ്ട്. പ്രളയം അടക്കമുള്ള പ്രകൃതിദുരന്തത്തിലും ആശുപത്രിയിലെ ദുരന്തവും ഉണ്ടായപ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ദുരന്തങ്ങളില്‍പെട്ടവര്‍ക്കൊപ്പം ഇന്ത്യയിലെ 125 കോടി വരുന്ന ജനങ്ങളുടെ സഹതാപമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News