റയലിന് തിരിച്ചടി; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ 5 മത്സരങ്ങളില്‍ നിന്നും പുറത്താക്കി

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ കപ്പിലെ മത്സരത്തില്‍ റഫറിയെ പിടിച്ചുതള്ളിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അഞ്ചു മത്സരങ്ങളില്‍ നിന്നും പുറത്താക്കി. ബാഴ്‌സലോണയ്‌ക്കെതിരായ ആദ്യപാദ മത്സരത്തിലാണ് റയല്‍ താരമായ റൊണാള്‍ഡോയുടെ നടപടിക്കു വിധേയമായ പെരുമാറ്റമുണ്ടായത്.

വിലക്കിനൊപ്പം മൂന്നു ലക്ഷം രൂപ ക്രിസ്റ്റ്യാനോയ്ക്കും ഒരു ലക്ഷം രൂപ റയലിനും പിഴയും ശിക്ഷിച്ചിട്ടുണ്ട്. ഇതോടെ ബുധനാഴ്ച നടക്കുന്ന സൂപ്പര്‍ കപ്പിലെ രണ്ടാം പാദ മത്സരത്തില്‍ ക്രിസ്റ്റ്യാനോയ്ക്ക് കളിക്കാനാവില്ല.

ബാഴ്‌സയുടെ തട്ടകമായ നൂവില്‍ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോയുടെ നാടകീയ സംഭവങ്ങള്‍. ബാഴ്‌സയുടെ തട്ടകത്തില്‍ ഒന്നിനെതിരെ റയല്‍ വിജയം കൊയ്‌തെങ്കിലും ഇനിയുള്ള മത്സരങ്ങളില്‍ റൊണാള്‍ഡോയുടെ അഭാവം തിരിച്ചടിയാവും.

കളിയുടെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ റൊണാള്‍ഡോ 80ാം മിനിറ്റില്‍ ആദ്യ ഗോളടിച്ചതിന്റെ ആവേശത്തില്‍ ജഴ്‌സിയൂരി. ഇതോടെ മഞ്ഞക്കാര്‍ഡും ലഭിച്ചു.

രണ്ടു മിനിറ്റ് കഴിഞ്ഞ് ബോക്‌സില്‍ അഭിനയിച്ച് അപ്പീല്‍ ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡും ലഭിച്ചു. ഇതോടെ പുറത്തായ റൊണാള്‍ഡോയ്ക്ക് നിയന്ത്രണം വിടുകയും റഫറിയെ പിടിച്ചുതള്ളുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News