ഇതര സംസ്ഥാന തൊഴിലാളിക്കള്‍ക്കായി പിണറായി സര്‍ക്കാര്‍

കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങല്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ പരിശോധിക്കും. മെച്ചപ്പെട്ട താമസ സൗകര്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തുകയെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുളള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി മൂന്ന് മാസത്തിനുളളില്‍ നിലവില്‍ വരുമെന്നും മന്ത്രി വ്യക്തമാക്കി.

കോഴിക്കോട് ജില്ലയിലെ മാവൂരില്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിച്ചു വന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കോളറ സ്ഥിരാകരിച്ചിരുന്നു. ഭൂരിഭാഗം തൊഴിലാളികള്‍ക്കും വൃത്തിയുളള താമസ സൗകര്യങ്ങളില്ല. ഒരു മുറിയില്‍ 10 ഉം 15 ഉം പേര്‍ തിങ്ങിഞെരുങ്ങി കഴിയുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മെച്ചപ്പെട്ട താമസ സൗകര്യം ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ആരോഗ്യ ബോധവത്ക്കരണ പരിപാടികള്‍ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. ഇതരസംസ്ഥാന തൊളിലാളികള്‍ക്ക് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആവാസ് അവസാന ഘട്ടത്തിലാണെന്നും വൈകാതെ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രങ്ങള്‍ പരിശോധിച്ച് ഗ്രേഡിംഗ് നടത്താനുളള പദ്ധതി തയ്യാറായി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News