കേരളപ്പിറവി ദിനത്തില്‍ കോഴിക്കോട് സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയാകും

കോഴിക്കോട്: മാലിന്യ നിര്‍മ്മാര്‍ജനത്തിനും ഉറവിടത്തില്‍ തന്നെ മാലിന്യ സംസ്‌ക്കരണം സാധ്യമാക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളാണ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കനൊരുങ്ങുന്നത്. ഇതിനായി കമ്മ്യൂണിറ്റിതല മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ക്ക് രൂപം നല്‍കും. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് തദ്ദേശ സ്ഥാപനങ്ങളും ബഹുജന പ്രസ്ഥാനങ്ങലും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.

ശുചിത്വ മലിന്യ സംസ്‌ക്കരണ യജ്ഞം താഴെതട്ടില്‍ നടപ്പാക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കുമായിരിക്കും. ബ്ലോക്ക് തലത്തിലെ ഏകോപനം ബ്ലോക്ക്മിഷന്‍ ഉറപ്പാക്കും. പ്രവര്ത്തനങ്ങല്‍ നടപ്പാക്കുന്നതിന് തദ്ദേശ സ്ഥാപനതലത്തിലെ മിഷനുകള്‍ യോഗം ചേര്‍ന്ന് ആസൂത്രണം നടപ്പാക്കും.

കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കും. ശുചിത്വ മാലിന്യ സംസ്‌ക്കരണ പദ്ധതികളുടെ ഉദ്ഘാടനം അന്ന് നടക്കും. സീറോ വേയ്സ്റ്റ് കോഴിക്കോടിന്റെ ലോഗോ പ്രകാശനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ബ്രോഷര്‍ പ്രകാശനം ഹരിതകേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി എന്‍ സീമയും നിര്‍വ്വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here