അന്വേഷണത്തില്‍ വഴിത്തിരിവ്; അപ്പുണ്ണിക്ക് ക്ലീന്‍ ചിറ്റില്ല; നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പറയാനാകില്ലെന്നും പൊലീസ്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പറയാനാകില്ലെന്ന് പൊലീസ്. ഫോണ്‍ നശിപ്പിപ്പച്ചെന്ന് അഭിഭാഷകരായ പ്രതീഷ് ചാക്കോയുടെയും രാജു ജോസഫിന്റെയും മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണം സംഘത്തിന്റെ നിഗമനം. ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി അന്വേഷണ സംഘം ഹൈക്കോടതിയില്‍ സത്യവാങ്ങ് സമര്‍പ്പിക്കും.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ ജാമ്യാപേക്ഷയെിന്മേലുള്ള മറുപടി സത്യവാങ്ങ്മൂലത്തിലാണ് അന്വേഷണ സംഘം നിര്‍ണായക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന മൊഴി വിശ്വസനീയമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്റെ ജൂനിയര്‍ രാജു ജോസഫാണ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പൊലീസിന് മൊഴി നല്‍കിയത്.

ഫോണ്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും സത്യവാങ്ങ്മൂലത്തില്‍ പൊലീസ് വ്യക്തമാക്കി. ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്താല്‍ ഫോണ്‍ കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കെതിരായ അന്വേഷണം തുടരുകയാണ്. ഇയാള്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും സത്യവാങ്ങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഗൂഡാലോചനയിലും കൃത്യം നടപ്പാക്കിയതിലും അപ്പുണ്ണി സംശയത്തിന്റെ നിഴലിലാണെന്നു പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കും. ദിലപീന്റെ ജാമ്യേപക്ഷ ഈ മാസം 18 ന് ഹൈക്കോടതി പരിഗണിക്കും. ഇതിന് മുമ്പായി ഹൈക്കോടതിയില്‍ പൊലീസ് മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News