ഓഡി Q7 ആഡംബര കാറും; കെ എല്‍ 45 Q7 എന്ന നമ്പറും ഇനി ടോവിനൊയ്ക്ക് സ്വന്തം

സ്വപ്‌നമായിരുന്നു കഴിഞ്ഞ കുറെ കാലം വരെ ടോവിനോയ്‌ക്കെല്ലാം. ഓഡി Q7 കാര്‍ വാങ്ങണം, അതിന് Q7 എന്ന നമ്പറും വേണം. എന്നാല്‍ ആ സ്വപ്‌നങ്ങളെല്ലാം ടോവിനൊ സ്വന്തമാക്കി. അതിന്റെ സന്തോഷത്തിനാണ് ടോവിനൊ ഇപ്പോള്‍. ഔഡിയുടെ ലക്ഷ്വറി എസ് യു വി ക്യൂ 7 മോഡല്‍ കാറായിരുന്നു ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ തന്റെ കാറിന് സ്വന്തമാക്കണമെന്ന് കരുതിയിരുന്ന ഇഷ്ട നമ്പര്‍ കെ എല്‍ 45 Q7 കൂടി താരം സ്വന്തമാക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം പൂര്‍ത്തിയായതിന്റെ സന്തോഷം പങ്കുവെക്കുന്ന ടൊവിനോയുടെ കാറിന്റെയും ചിത്രങ്ങളും വൈറലായി മാറി.
കാറ് വാങ്ങുന്നത് പോലെ തന്നെ ഈ നമ്പര്‍ നേടിയെടുക്കണമെന്നുള്ളതും ടൊവിനോയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. ക്യൂ 7 ഔഡി കാറുകള്‍ക്ക് 69 മുതല്‍ 76 ലക്ഷം രൂപ വരെയാണ് വില. 2967 സിസി യാണ് ടൊവിനോ വാങ്ങിയ കാറിന്റെ എന്‍ജീന്‍ കപ്പാസിറ്റി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിവിന്‍ പോളി, ആസിഫ് അലി, ഫഹദ് എന്നിവരാണ് മുമ്പ് ഔഡി കാര്‍ സ്വന്തമാക്കിയ താരങ്ങള്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ ദിലീഷ് പോത്തനും നടന്‍ ഷറഫൂദീനും ആഢംബര കാറുകള്‍ സ്വന്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News