അഴിമതി ചൂണ്ടികാട്ടി കുമ്മനത്തിനെതിരെ പോസ്റ്റിട്ട യുവമോര്‍ച്ചാ നേതാവിനെ ആര്‍എസ്എസുകാര്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു

തൃശൂര്‍: സംസ്ഥാന ബി ജെ പിയെ പിടിച്ചുലച്ച അഴിമതി വിവാദം പുതിയ തലത്തിലേക്ക്. അഴിമതി ചൂണ്ടികാട്ടി പ്രതികരിച്ച സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ആര്‍ എസ് എസ് സംഘം കൊലക്കത്തിയുമായി രംഗത്തെത്തി. അഴിമതി ചൂണ്ടികാട്ടി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ചാ നേതാവിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു.

യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം അനീഷ് പോണത്തിനെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്. ബി.ജെ.പി നേതൃത്വത്തിന്റെ അഴിമതിക്കെതിരെ പ്രതികരിച്ചതിനാണ് ഇയാളെ ആക്രമിച്ചതെന്നാണ് വ്യക്തമാകുന്നത്. കുമ്മനം രാജശേഖരനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് തന്നെ ആക്രമിച്ചതെന്ന് അനീഷ് ആരോപിച്ചു.

കൊടുങ്ങല്ലൂര്‍ ശ്രൂകുരുംബ ക്ഷേത്രത്തിന് മുന്നില്‍ വെച്ചായിരുന്നു അക്രമം. കേസുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹക് ജെമി,അഖില്‍, രാജേഷ്, അനീഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here