അഴിമതി മറയ്ക്കാന്‍ വാളെടുത്ത് ബിജെപി; കുമ്മനത്തിനെതിരെ പോസ്റ്റിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; ദൃശ്യങ്ങള്‍ പീപ്പിള്‍ ടി വി പുറത്തുവിടുന്നു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബി.ജെ.പി അഴിമതിക്കെതിരെ പ്രതികരിച്ച യുവമോര്‍ച്ച പ്രവര്‍ത്തകന് ആര്‍.എസ്.എസുകാരുടെ മര്‍ദ്ദനം. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ പ്രതികരിച്ചതില്‍ പ്രകോപിതരായ പ്രവര്‍ത്തകരാണ് യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം അനീഷ് പോണത്തിനെ മര്‍ദ്ദിച്ചത്. ഇന്നലെ വൈകിട്ട് കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബക്കാവ് ഭഗവതി ക്ഷേത്ര പരിസരത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ താലൂക്ക് കാര്യവാഹക് അടക്കം നാല് ആര്‍.എസ്.എസുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ബി.ജെ.പി നേതൃത്വത്തെ പരിഹസിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രതികരണം നടത്തിയതിനെ തുടര്‍ന്നാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗമായ അനീഷ് പോണത്തിനെ അക്രമിച്ചത്. സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴ അഴിമതിയില്‍ ആരോപണ വിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന പേരില്‍ വി.വി രാജേഷിനെതിരെ നടപടിയെടുത്തതില്‍ അനീഷ് ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. തെറ്റ് ചെയ്യുന്നതല്ല ചെയ്ത തെറ്റ് പുറത്തു പറയുന്നതാണ് കുറ്റമെന്ന് അനീഷ് പോസ്റ്റ് ചെയ്തിരുന്നു. രാജേഷിനെതിരെ മാത്രം നടപടി സ്വീകരിച്ചതിനെ വിമര്‍ശിച്ചുവന്ന പോസ്റ്റുകളും അനീഷ് ഷെയര്‍ ചെയ്തിരുന്നു. ഇതാണ് ആര്‍.എസ്.എസുകാരെ ചൊടിപ്പിച്ചത്. ക്ഷേത്രപരിസരത്ത് വച്ച് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്

ആക്രമണത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച നേതാവ് അനീഷിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്റെ പരാതിയില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഞ ൈതാലൂക്ക് കാര്യവാഹക് ജെമി, അഖില്‍, രാജേഷ്, അനീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here