ദിലീപിനു വേണ്ടി അമ്മ രംഗത്തെത്തി; മകന്‍ നിരപരാധി; ദിലീപിനെ ബോധപൂര്‍വ്വം ചിലര്‍ കുടുക്കിയതെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മകന്‍ നിരപരാധിയാണെന്ന് വാദിച്ച് നടന്‍ ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തയച്ചു. രണ്ടു ദിവസം മുന്‍പാണ് കത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചത്. കത്ത് മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.

കേസില്‍ ദിലീപിനെ ബോധപൂര്‍വം ചിലര്‍ ചേര്‍ന്ന് കുടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണെന്ന് ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel