ഗാന്ധിപ്പടം വെച്ച് ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ ക്രിസ്ത്യന്‍ വിരുദ്ധ പ്രചാരണം

ഗാന്ധിയുടെ പടവും വാചകവും വെച്ച്ജാര്‍ഖണ്ഡ് സര്‍ക്കാറിന്റെ ക്രിസ്ത്യന്‍
വിരുദ്ധ പ്രചാരണം ഗാന്ധിവധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ് എസ്

ഗാന്ധിജയന്തി ദിനത്തിലെ അവധി ഒഴിവാക്കിയും ഗാന്ധിയെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കിയുമെല്ലാമാണ് രാജസ്ഥാനിലെ വസുന്ധരാജെ സിന്ധ്യ സര്‍ക്കാര്‍ അസഹിഷ്ണുത വ്യക്തമാക്കിയത്. ഗാന്ധിവിരോധം എത്രശക്തമായാലും ശരി ജാര്‍ഖണ്ധ് സര്‍ക്കാറിന് ഗാന്ധിയെ വേണം.

മതപരിവര്‍ത്തനമാണ് വിഷയം. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനം നടത്തുകയാണെന്നാണ് ആരോപണം. മതപരിവര്‍ത്തനം തടയാനായി സര്‍ക്കാര്‍ ഇപ്പോള്‍ കോടികള്‍ മുടക്കി പത്രങ്ങളില്‍ വന്‍ പ്രചാരണം നടത്തുകയാണ്.

ഈ പരസ്യങ്ങളില്‍ മതപരിവര്‍ത്തനത്തിനെതിരായി ഗാന്ധിപറഞ്ഞ വാചകങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി പരസ്യവാചകമായി ഉപയോഗിച്ചിരിക്കുന്നു. ഒപ്പം ഗാന്ധിയുടെ ഫോട്ടോയും.

ഗാന്ധി ജീവിതത്തില്‍ ഏറ്റവും അധികം വിമര്‍ശിച്ച് ആര്‍.എസ് എസ്സിനെയാണ്.
അതുകൊണ്ട് മാത്രമാണ് അദ്ദേഹം കൊല്ലപ്പെട്ടതും.എന്നാല്‍ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തവര്‍ തന്നെ അദ്ദേഹത്തെ ഒരു പരസ്യവാചകമായി ഉപയോഗിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News