സ്‌ട്രൈക്കര്‍ ഡിമിച്ചാര്‍ ബെര്‍ബചോവും ഡിഫന്‍സ്ഡര്‍ വെസ് ബ്രൗണും കേരള ബ്ലാസ്റ്റേഴ്‌സില്‍

കേരളം മാത്രമല്ല ഐ എസ് എല്‍ തന്നെ ഞെട്ടാനൊരുങ്ങുക. മഞ്ഞപ്പട ഒരുങ്ങി കഴിഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സൂപ്പര്‍ താരങ്ങളായിരുന്ന സ്‌ട്രൈക്കര്‍ ഡിമിച്ചാര്‍ ബെര്‍ബചോവും ഡിഫന്‍സ്ഡര്‍ വെസ് ബ്രൗണും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നു.

കഴിഞ്ഞ ദിവസം റെനി മുളന്‍സ്റ്റീനുമായി ജിം വൈറ്റ് ടാല്‍ക്ക് സ്‌പോര്‍ട്‌സ് റേഡിയോയില്‍ ഇന്റര്‍വ്യൂ നടത്തിയിരുന്നു അതിനു ശേഷമാണ് അദ്ദേഹം വെസ് ബ്രൗണും ഡിമിച്ചാര്‍ ബെര്‍ബച്ചോവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകും താമസിയാതെ എന്നറിയിച്ചത്.

നേരത്തെ യുവ താരങ്ങള്‍ക്കാകും മുന്‍ഗണന നല്‍കുക എന്ന് റെനെ പറഞ്ഞിരുന്നു എങ്കിലും ഒരു സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയിമെന്ന് ഉറപ്പുണ്ടെങ്കില്‍ പ്രായം താരങ്ങള്‍ക്ക് തടസ്സമാകില്ല എന്നും റെനി അറിയിച്ചിരുന്നു.

ബള്‍ഗേറിയ കണ്ട ഏറ്റവും മികച്ച താരമായ ബെര്‍ബച്ചോവ് അവസാന സീസണില്‍ ഗ്രീസിലാണ് കളിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്റ്റാര്‍ സ്‌ട്രൈക്കറായിരുന്ന ബെര്‍ബച്ചോവ് മാഞ്ചസ്റ്ററിനു വേണ്ടി നൂറിലധികം മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 2010-11 സീസണില്‍ മാഞ്ചസ്റ്റര്‍ റെക്കോര്‍ഡ് പ്രീമിയര്‍ ലീഗ് നേട്ടത്തിലേക്ക് എത്തിയ വര്‍ഷത്തില്‍ ബെര്‍ബച്ചോവായിരുന്നു താരം.

ആ സീസണില്‍ പ്രീമിയര്‍ ലീഗിലെ ഗോള്‍ഡന്‍ ബൂട്ടും ബെര്‍ബ സ്വന്തമാക്കിയിരുന്നു. അവിശ്വസിനീയമെന്നു തോന്നുന്ന വിധത്തിലുള്ള ഫസ്റ്റ് ടച്ച് ഉള്ള ബെര്‍ബ അദ്ദേഹം പന്തു കൊണ്ട് കാണിക്കുന്ന മാജിക്കുകള്‍ക്കാണ് അറിയപ്പെടുന്നത്. ടോട്ടന്‍ ഹാം, മൊണാക്കോ ടീമുകള്‍ക്കും താരം കളിച്ചിട്ടുണ്ട്.

പതിനഞ്ചു വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഭാഗമായിരുന്ന താരമാണ് വെസ് ബ്രൗണ്‍. ഡിഫന്‍സില്‍ ഏതു പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരം മാഞ്ചസ്റ്ററിന്റെ അവസാന ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തില്‍ പ്രധാന പങ്കു വഹിച്ചിരുന്നു. 2008ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സിക്കെതിരെ റൈറ്റ് ബാക്കായി ബ്രൗണ്‍ നടത്തിയ പ്രകടനം ശ്രദ്ധേയമായിരുന്നു.

മാഞ്ചസ്റ്ററിനു വേണ്ടി 230ലധികം മത്സരങ്ങള്‍ ബ്രൗണ്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു വേണ്ടിയും നിരവധി മത്സരങ്ങളില്‍ ബ്രൗണ്‍ ബൂട്ടു കെട്ടിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News