സ്വാതന്ത്ര്യ ദിനത്തില്‍ ഉറവ വറ്റാത്ത കാരുണ്യവുമായി ഒരു കൂട്ടം യുവാക്കള്‍ ;അഗതികള്‍ക്ക് കൈത്താങ്ങായി കണ്ണൂര്‍ കുറ്റൂരിലെ റേസിംഗ് ടീം വാട്‌സ് ആപ്പ് കൂട്ടായ്മ

കണ്ണൂര്‍: കണ്ണൂര്‍ കലാപഭൂമിയാണെന്ന് പ്രചരിപ്പിക്കുന്നവര്‍ കണ്ണ് തുറന്ന് കാണുക , ഈ നാട്ടുകാരുടെ മനുഷ്യ സ്‌നേഹം. കണ്ണൂര്‍ കുറ്റൂരിലെ ഒരു കൂട്ടം യുവാക്കളുടെ കൂട്ടായ്മയായ റേസിംഗ് ടീം ആണ് നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ മാതൃക ആകുന്നത്.

വാട്‌സ്ആപ്പിലൂടെയാണ് റേസിംഗ് ടീം എന്ന കൂട്ടായ്മ രൂപം കൊണ്ടത്. രൂപീകരിച്ച് ഒരു വര്‍ഷം ആകുമ്പോഴേക്കും സമൂഹത്തിന്റെ കയ്യടി നേടിയ വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ ചെറുപ്പക്കാര്‍ നടത്തിയത് .

മാതമംഗലം പേരൂലിലെ അഞ്ജലി ഭവനിലെ അശരണരായ അന്തേവാസികള്‍ക്ക് ഭക്ഷണവും ഭക്ഷണ സാമഗ്രികളും നല്‍കിയാണ് ഈ സ്വാതന്ത്ര്യ ദിനം റേസിംഗ് ടീം ആഘോഷിച്ചത്. ടീം അംഗങ്ങള്‍ ഒരു ദിവസത്തെ വരുമാനം എടുത്താണ് ഇതിനുള്ള തുക കണ്ടെത്തിയത് . വിഭവസമൃദ്ധമായ ഭക്ഷണം ആണ് ഒരുക്കിയിരുന്നത്.

അഞ്ജലി ഭവനിലെ പാവങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധനയും ഏര്‍പ്പാടാക്കിയിരുന്നു. ചെന്നൈ ദുരിത സമയത്ത് ദുരിത ബാധിതര്‍ക്ക് മരുന്നും, ഭക്ഷണവും , വസ്ത്രങ്ങളും എത്തിച്ചു നല്‍കാനും ഈ ചെറുപ്പക്കാര്‍ മുന്നിട്ട് നിന്നിരുന്നു .

കഴിഞ്ഞ വിഷുവിന് കുറ്റൂരിലെ പാവപ്പെട്ട വീടുകളില്‍ വിഷുക്കിറ്റ് നല്‍കിയും , വേനലില്‍ കുടിവെള്ളം കിട്ടാതെ ദുരിതത്തിലായ നാട്ടുകാര്‍ക്ക് ടാങ്കറുകളില്‍ കുടിവെള്ളം എത്തിച്ചും റേസിംഗ് ടീം മാതൃക കാട്ടിയിരുന്നു . പുതിയ കാലത്ത് മനുഷ്യന്‍ സ്വാര്‍ത്ഥതയുടെ തുരുത്തുകളിലേക്ക് ഒതുങ്ങുമ്പോള്‍ ജാതി മത ചിന്തകള്‍ക്കതീതമായി മനുഷ്യ സ്‌നേഹത്തിന്റെ മഹാ മാതൃക തീര്‍ക്കുകയാണ് കുറ്റൂരിലെ ഈ യുവാക്കള്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News