ഓഗസ്റ്റ് 13 മുതല്‍ 20 വരെ വന്‍ ഇളവുമായി എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി:സ്വാതന്ത്ര ദിനത്തില്‍ യാത്രാനിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക ഓഫറിലാണ് യാത്രാനിരക്കുകളില്‍ ഇളവു വരുത്തിയിട്ടുള്ളത്. ഒരു വശത്തേക്കുള്ള യാത്രാ ടിക്കറ്റുകള്‍ക്കാണ് ഇളവ് ബാധകം. ചില ആഭ്യന്തര സര്‍വീസുകള്‍ക്ക് 425 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്.

7000 രൂപയ്ക്ക് രാജ്യാന്തര സര്‍വീസുകളും ലഭ്യമാക്കുന്നുണ്ട്. ഓഗസ്റ്റ് 13 മുതല്‍ 20 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് സെപ്റ്റംബര്‍16 മുതല്‍ നവംബര്‍ 30 വരെയും 2018 ജനുവരി 25 മുതല്‍ മാര്‍ച്ച് 31 വരെയുമാണ് യാത്ര ചെയ്യാന്‍ സാധിക്കുക.

ദക്ഷിണേഷ്യന്‍ നഗരങ്ങളായ കാഠ്മണ്ഡു, ധാക്ക, കൊളംബോ, കാബുള്‍ എന്നീ സ്ഥലങ്ങളും യാത്രായിളവ് പ്രഖ്യാപിച്ച നഗരങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. ദുബായ്, ബഹറിന്‍ എന്നീ നഗരങ്ങളിലേക്ക് ആറായിരം രൂപാ നിരക്കില്‍ യാത്ര ചെയ്യാം.

ബങ്കോക്ക്, സിംഗപ്പുര്‍ ഹോങ് കോങ് എന്നിവിടങ്ങിലേക്കുള്ള ടിക്കറ്റ് നിരക്ക് 15000 രൂപയാണ്. യൂറോപ്യന്‍ നഗരങ്ങളായ ലണ്ടന്‍ മിലന്‍; തുടങ്ങിയടങ്ങളിലേക്ക് 38000 വും യു എസ് നഗരങ്ങളായ ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ എന്നിവിടങ്ങളിലേക്ക് 65000 വുമാണ് ടിക്കറ്റ് നിരക്ക്. ഫെബ്രുവരി ആറിനുള്ള ജമ്മു- ശ്രീനഗര്‍ യാത്രയ്ക്ക് 425 രൂപയാണ് എയര്‍ ഇന്ത്യയുടെ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News