ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ കേന്ദ്രസര്‍ക്കാറിന്റെ കടന്നുകയറ്റം; സ്വാതന്ത്ര്യദിനത്തില്‍ ത്രിപുര മുഖ്യമന്ത്രിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ വിസമ്മതിച്ച് ദൂരദര്‍ശന്‍

ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേല്‍ വീണ്ടും കേന്ദ്രസര്‍ക്കാറിന്റെ കടന്നുകയറ്റം. സ്വാതന്ത്ര്യദിനത്തില്‍ ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ പ്രസംഗം പ്രക്ഷേപണം ചെയ്യാന്‍ ദൂരദര്‍ശന്‍ വിസമ്മതിച്ചു. മണിക് സര്‍ക്കാറിന്റെ പ്രസംഗം ഡിഡി ത്രിപുരയാണ് പ്രക്ഷേപണം ചെയ്യാന്‍ വിസമ്മതിച്ചത്.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കുമേല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നാണം കെട്ട നടപടിയാണ് ഇതെന്നും, ദൂരദര്‍ശന്‍ ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ സ്വകാര്യ സ്വത്തല്ലെന്നും പ്രക്ഷേപണം വിസമ്മതിച്ച നടപടി ജനാധിപത്യ വിരുദ്ധവും നിയമലംഘനവുമാണെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയും ഏകാധിപത്യപരവും ആണ്. അല്ലെങ്കില്‍ പിന്നെ എന്താണെന്നും നടപടിക്കെതിരെ സിപിഐ എമ്മും ത്രിപുരയിലെ ജനങ്ങളും പോരാടുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News