മൃതദേഹം വെട്ടി മുറിച്ച് പലയിടങ്ങളിലായി ഉപേക്ഷിച്ച സംഭവം ; തലയോട്ടി കണ്ടെടുത്തു

കോഴിക്കോട് : തലയും കയ്യും കാലും വെട്ടിയമാറ്റി മൃതദേഹം ചാക്കില്‍ കെട്ടി റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. വെട്ടി മാറ്റിയ കൈകള്‍ കണ്ടെത്തിയ ചാലിയം കടല്‍തീരത്തു നിന്നും ഒരു തലയോട്ടി കണ്ടെത്തി.

ചാലിയം ഗസ്റ്റ് ഹൗസിനു സമീപത്തു നിന്നാണ് കഴിഞ്ഞ ദിവസം രാത്രി തലയോട്ടി ലഭിച്ചത്. മനുഷ്യന്റെ തലയും കയ്യും കാലും വെട്ടിയമാറ്റി. നിലയിലുള്ള മൃതദേഹം കഴിഞ്ഞമാസം കാരശ്ശേരി ഗേറ്റുുംപടി – തൊണ്ടിമ്മല്‍ റോഡരുകില്‍ നിന്നും ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹത്തിന്റെ കൈകള്‍ ചാലിയത്തു നിന്നും കണ്ടെടുത്തത്. സാഹചര്യ തെളിവുകളില്ലാത്ത കേസില്‍ മറ്റു ശരീര ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് പൊലീസിനെ കുഴക്കിയിരുന്നു. തലയോട്ടി കണ്ടുകിട്ടിയ സാഹചര്യത്തില്‍ മൃതദേഹവുമായി ഒത്തു ചേരുന്നുണ്ടോ എന്നതടക്കമുള്ള പരിശോധനകള്‍ക്കായി ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News