തീരത്തു നിന്ന് മരുഭൂമിയിലേയ്ക്ക് ഒരു ഓട്ടോ യാത്ര

ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്നും രാജസ്ഥാനിലെ ജോദ്പൂരിലേയ്ക്ക് ഓട്ടോയില്‍ ഒരു യാത്ര. കേള്‍ക്കുമ്പോള്‍ ഇതെന്തു ഭ്രാന്ത് എന്ന് തോന്നിപ്പോകും.എന്നാല്‍ സംഗതി ഭ്രാന്തല്ലെന്നു മാത്രമല്ല, ഈ സാഹസിക ഓട്ടോ യാത്രയ്ക്കു പിന്നില്‍ വലിയ ഒരു ലക്ഷ്യമുണ്ട്.

സൗത്ത് ആഫ്രിക്കയിലെ ആദിഫല്‍ വനാന്തരങ്ങളിലെ വനവാസി- ആദിവാസി സഹായമാണ് യാത്രയുടെ ലക്ഷ്യം.യു കെ ആസ്ഥാനമായ സന്നദ്ധ സംഘടനയാണ് അതിസാഹസിക റിക്ഷാ റണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. 18 രാജ്യങ്ങളിലെ 220 പേരാണ് 86 ഓട്ടോകളിലായി 14 സംസ്ഥാനങ്ങള്‍ താണ്ടി ഈ മാസം 27 ന് രാജസ്ഥാനിലെത്തിച്ചേരുക

.40 വനിതകള്‍ അടങ്ങുന്ന സാഹസിക യാത്രാ സംഘത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള മീര ഇന്ത്യന്‍ പ്രതിനിധിയായും പങ്കെടുക്കുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള പത്താമത് യാത്രാ സംഘമാണിത്.86,000 പൗണ്ട് തുകയാണ് ഇവര്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി ശേഖരിക്കുക.

കൊച്ചിയില്‍ നിന്ന് വാങ്ങിയ ഓട്ടോ റിക്ഷകളെ കളര്‍ ചായം പൂശി മത-രാജ്യ ചിഹ്നങ്ങളും തനത് രാജ്യത്തെ വസ്ത്രധാരണവുമായാണ് സാഹസിക യാത്രികര്‍ ഓട്ടോ റണ്ണില്‍ പങ്കെടുക്കുന്നത്.ലക്ഷ്യ സ്ഥാനത്ത് എത്തുന്ന സംഘാംഗങ്ങളില്‍ ചിലര്‍ ഓട്ടോകള്‍ വില്പന നടത്തി തുക ആതുര സേവനത്തിനായി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here