ഭിന്ന ശേഷിക്കാര്‍ക്ക് ദേശിയ ഗാനം ആംഗ്യ ഭാഷയില്‍; വീഡിയോയില്‍ എത്തുന്നത് അമിതാ ബച്ചന്‍

എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നമ്മുടെ രാജ്യത്തിന് നല്ലൊരു സമ്മാനവുമായ് ദേശീയ ഗാനത്തിന്റെ പുതിയ രൂപഭേദ്ദം കേന്ദ്ര സര്‍ക്കാര്‍ ആംഗ്യ ഭാഷയില്‍ പുറത്തിറക്കിയിരിക്കുകയാണ്.  വീഡിയോ ഡല്‍ഹിയില്‍ ചെങ്കോട്ടയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്കൊപ്പം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനാണ് വീഡിയോയില്‍ അഭിനയിച്ചിട്ടുണ്ട്.

ആംഗ്യഭാഷയിലാണ് ബിഗ്ബി ഉള്‍പ്പെടെയുള്ളവര്‍ അഭിനയിച്ചിരിക്കുന്നത്. വീഡിയോയുടെ ദൈര്‍ഘ്യം 3.35 മിനിറ്റാണ്. ഗോവിന്ദ് നിഹലാനിയാണ് വീഡിയോ സംവിധാനം ചെയ്തത്. പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അന്തരിച്ച ബോളിവുഡ് സംഗീതസംവിധായകന്‍ ആദേശ് ശ്രീവാസ്തവയാണ്.

കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് ഭിന്നശേഷിയുള്ളവരെ സംബോധന ചെയ്യാന്‍വേണ്ടിയുള്ള ഈ വീഡിയോ പുറത്തിറക്കിയത്. ആംഗ്യഭാഷയെ ആശ്രയിക്കുന്നവര്‍ക്കായി ഇങ്ങനെയൊരു വീഡിയോ പുറത്തിറക്കാന്‍ സാധിച്ചത് അഭിമാന നിമിഷമാണെന്ന് മന്ത്രി പറഞ്ഞു.

ഭിന്നശേഷിക്കാരുടെ അതിജീവനം കൂടുതല്‍ സാധ്യമാക്കുന്നതാണ് ഈ ശ്രമമെന്ന് മന്ത്രി പറഞ്ഞു. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News