ആലുവയില്‍ ട്രാന്‍സ്‌ജെന്ററെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ : എറണാകുളം ആലുവയില്‍ തമിഴ്‌നാട് സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 38 വയസ്സുള്ള ഗൗരിയാണ് മരിച്ചത്; അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

ആലുവ പെരിയാറിന് കുറുകെയുള്ള മേല്‍പ്പാലത്തിനു സമീപം കുറ്റിക്കാട്ടിലാണ് ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ പോയവരാണ് മൃതദേഹം ആദ്യം കണ്ടത്.ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പ്രാഥമിക പരിശോധനയില്‍ തമിഴ്‌നാട് സ്വദേശിയായ ഗൗരിയാണ് മരിച്ചതെന്ന് കണ്ടെത്തി.

ഭിന്ന ലിംഗത്തില്‍പ്പെട്ടയാളെപ്പോലെയാണ് ഇയാള്‍ കഴിഞ്ഞിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിക്കുമ്പോള്‍ പാന്റ്‌സും ഷര്‍ട്ടുമാണ് ഇയാള്‍ ധരിച്ചിരുന്നത്. കഴുത്തില്‍ ചോരപ്പാടുണ്ട്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങി. കൊലപാതക സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. രാത്രി വൈകിയതിനാല്‍ ഇന്നലെ ഇന്‍ക്വസ്റ്റ് നടത്താനായിട്ടില്ല. ഇന്ന് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോലീസ് മേല്‍ നടപടികള്‍ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News