കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ നല്ല വേരോട്ടം; പാര്‍ട്ടിയെ കൂടുതല്‍ അറിയാന്‍ യുഎസ് മാധ്യമപ്രവര്‍ത്തകന്‍ കേരളത്തില്‍

തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പഠിക്കാന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഗ്രേഗ് ജാഫേ കേരളത്തിലെത്തി. വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥനങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് ഗ്രേഗ് കേരളത്തിലും എത്തിയത്. വാഷിംഗ്ടണ്‍ പത്രത്തിന്റെ മുതിര്‍ന്ന ലേഖകനാണ് ഗ്രേഗ്.

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ചാണ് ഇദ്ദേഹം പഠനം നടത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ നല്ല വേരോട്ടമാണെന്നും വിപ്ലവം നടത്താന്‍ കഴിവുള്ളവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് വിശ്വസിക്കുന്നവരാണ് കേരളത്തിലുള്ളതെന്നും ഗ്രേഗ് പറഞ്ഞു.

പഠനത്തിന്റെ ഭാഗമായി തിരവനന്തപുരത്തെത്തിയ ഗ്രോഗ് എകെജി സെന്റര്‍ സന്ദര്‍ശിച്ചു. വിവിധ നേതാക്കളുമായി സംസാരിച്ച ഇദ്ദേഹത്തിന് ഇഎംഎസ് അക്കാദമി സന്ദര്‍ശിക്കണമെന്നും ആഗ്രഹമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News