ബീഹാറില്‍ പ്രളയം; മരിച്ചവരുടെ എണ്ണം 56 ആയി

പാറ്റ്ന: ബീഹാറില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 56 ആയി. സംസ്ഥാനത്തെ 13 ജില്ലകളെയാണ് പ്രളയം ബാധിച്ചത്. വടക്കന്‍ ജില്ലകളിലുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. 69.81 ലക്ഷം ആളുകളെയാണ് മഹാപ്രളയം ബാധിച്ചിരിക്കുന്നത്. .

മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചൊവ്വാഴ്ച പ്രളയബാധിത പ്രദേശം വ്യോമനിരീക്ഷണം നടത്തി. ഇതുവരെ 1.62 ലക്ഷം ആളുകളെ മാറ്റിപാര്‍പ്പിച്ചതായാണ് വിവരം.

98 ബ്ലോക്കുകളിലായി 1070 പഞ്ചായത്തുകളാണ് പ്രളയം പിടി മുറുക്കിയിരിക്കുന്നത്. 343 ദുരിതാശ്വാസ ക്യാമ്പുകളിലായി 85,949 ആളുകളാണ് കഴിയുന്നത്. പ്രളയത്തോടെ സംസ്ഥാനത്തെ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്.

കത്യാര്‍ കഴിഞ്ഞുള്ള വടക്കുകിഴക്കന്‍ ഭാഘത്തേക്കുള്ള ട്രെയിനുകളെല്ലാം നിര്‍ത്തി വച്ചതായി ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കേന്ദ്രം ദുരന്തബാധിതാ പ്രദേശത്തേക്ക് എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റെയും സഹായം അനുവദിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News