ഹാദിയ കേസ് : സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും. മതം മാറിയിതിന്റെ പേരില്‍ വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ ഹരജിയാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുക.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാദിയയുടെ മാതാപിതാക്കള്‍ കോടതിയില്‍ ഹാജരാക്കും. കേസില്‍ കേരള പൊലീസ് നടത്തിയ അന്വേഷണത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ദേശീയ അന്വേഷണ ഏജന്‍സിയും സമര്‍പ്പിക്കും.

എന്‍.ഐ.എയുടെ പ്രത്യേക അന്വേഷണം വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തില്‍ ഷെഫിന്‍ ജഹാെന്റ വാദവും കോടതി കേള്‍ക്കും. ഹാദിയയെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്ന ആവശ്യം ഹരജിക്കാരന്റ അഭിഭാഷകര്‍ കോടതിയില്‍ ഇന്നും ആവര്‍ത്തിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here