അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചു; ജീന്‍ പോള്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

എറണാകുളം : സംവിധായകന്‍ ജീന്‍ പോള്‍ ലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ജീന്‍ പോള്‍ ലാലിനെ കൂടാതെ നടന്‍ ശ്രീനാഥ് ഭാസിയും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.

ഹണി ബീ ടു എന്ന ചിത്രത്തില്‍ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുവ നടി നല്‍കിയ പരാതിയില്‍ പോലീസ് ജീന്‍ പോള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇതെ തുടര്‍ന്നാണ് ജീന്‍ പോളും ശ്രീനാഥ് ഭാസിയും കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കവെ സന്ധി സംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിച്ചതായും തനിക്ക് പരാതിയില്ലെന്നും ചൂണ്ടിക്കാട്ടി നടി കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here